Top

യാത്രക്കാർ കുറവ്; എയർ ഇന്ത്യ മസ്കറ്റ്-കണ്ണൂർ സർവീസുകൾ നിർത്തുന്നു

ചൊവ്വ, വെള്ളി, ഞായർ എന്നിങ്ങനെ ആഴ്ചയിൽ മൂന്നു സർവിസുകളായിരുന്നു കണ്ണൂരിലേക്ക് എയർ ഇന്ത്യ നടത്തിയിരുന്നത്

4 Sep 2022 9:48 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യാത്രക്കാർ കുറവ്; എയർ ഇന്ത്യ മസ്കറ്റ്-കണ്ണൂർ സർവീസുകൾ നിർത്തുന്നു
X

മസ്കറ്റ്: യാത്രക്കാർ കുറഞ്ഞതിനാൽ മസ്കറ്റിൽ നിന്നും കണ്ണൂരിലേക്കും ഹൈദരാബാദിലേക്കുമുള്ള എയർ ഇന്ത്യയുടെ സർവീസുകൾ നിർത്തുന്നു. സെപ്തംബർ 12, 13 തീയതികളിൽ സർവീസ് ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം മുംബൈയിലേക്കുളള സർവീസുകൾ പുനഃക്രമീകരിച്ചു.

ചൊവ്വ, വെള്ളി, ഞായർ എന്നിങ്ങനെ ആഴ്ചയിൽ മൂന്നു സർവിസുകളായിരുന്നു കണ്ണൂരിലേക്ക് എയർ ഇന്ത്യ നടത്തിയിരുന്നത്. എയർഇന്ത്യ എക്സ്പ്രസ്, ഗോ എയർ തുടങ്ങിയ ബജറ്റ് വിമാനങ്ങളും കണ്ണൂരിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഈ വിമാനങ്ങളുടെ സാന്നിധ്യമാണ് എയർ ഇന്ത്യയിലെ യാത്രക്കാർ കുറയാൻ കാരണമായത്.

നേരത്തെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഉണ്ടായിരുന്ന സർവീസ് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. സെപ്തംബർ 11 ശേഷം കേരള സെക്ടറിലേക്ക് എയർ ഇന്ത്യയുടെ സർവിസുകളൊന്നും ഉണ്ടായിരിക്കില്ലെന്നാണ് അറിയിപ്പ് വ്യക്തമാക്കുന്നത്. ആ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് തുക തിരിച്ചു നൽകുന്നതാണെന്ന് കമ്പനി അറിയിച്ചു. അല്ലെങ്കിൽ മറ്റ് ഏതെങ്കിലും ദിവസത്തേക്ക് മാറ്റി ബുക്ക് ചെയ്യാവുന്നതാണെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

STORY HIGHLIGHTS: Air India suspends Muscat-Kannur services

Next Story