Top

'പരിസ്ഥിതി നിയമങ്ങള്‍ പാലിച്ചില്ല'; സ്വകാര്യ കമ്പനികള്‍ക്കെതിരെ നടപടിയുമായി ഒമാന്‍

പരിസ്ഥിതി സംബന്ധമായ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ ഒമാനിലെ സ്വകാര്യ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് ഒമാനിലെ എണ്‍വയോണ്‍മെന്റ് അതോറിറ്റി

9 Aug 2022 1:37 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പരിസ്ഥിതി നിയമങ്ങള്‍ പാലിച്ചില്ല; സ്വകാര്യ കമ്പനികള്‍ക്കെതിരെ നടപടിയുമായി ഒമാന്‍
X

മസ്‌ക്കറ്റ്: പരിസ്ഥിതി സൗഹൃദ വികസനത്തിന് ഊന്നല്‍ നല്‍കി നിയമ ലംഘകര്‍ക്കെതിരെ നടപടികളുമായി ഒമാന്‍. പരിസ്ഥിതി സംബന്ധമായ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ ഒമാനിലെ സ്വകാര്യ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് ഒമാനിലെ എണ്‍വയോണ്‍മെന്റ് അതോറിറ്റി.

ദോഫാര്‍ ഗവര്‍ണറേറ്റിലെ വിവിധ സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പരിശോധന നടത്തിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിസ്ഥിതി സംബന്ധമായ നിബന്ധനകള്‍ രാജ്യത്തെ സ്വകാര്യ കമ്പനികള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഫീല്‍ഡ് ഇന്‍സ്പെക്ഷന്‍ നടത്തിയതെന്ന് ഒമാന്‍ എണ്‍വയോണ്‍മെന്റ് അതോറിറ്റി അറിയിച്ചു.

നിരവധി സ്ഥാപനങ്ങളോട് പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ കണ്ടെത്തിയ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയെന്നാണ് എന്‍വയോണ്‍മെന്റ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

STORY HIGHLIGHTS: 'Environmental laws not followed'; Oman takes action against private companies

Next Story