Top

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി മസ്‌കത്തില്‍ മരണപ്പെട്ടു

കൊല്ലം ഓയൂര്‍ കരിങ്ങന്നൂര്‍ വാഴവിള വീട്ടില്‍ ജയതിലകന്‍( 59) ആണ് മരിച്ചത്

3 March 2022 7:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന കൊല്ലം  സ്വദേശി മസ്‌കത്തില്‍ മരണപ്പെട്ടു
X

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മസ്‌കത്തില്‍ മരണപ്പെട്ടു. കൊല്ലം ഓയൂര്‍ കരിങ്ങന്നൂര്‍ വാഴവിള വീട്ടില്‍ ജയതിലകന്‍( 59) ആണ് മരിച്ചത്. ജനുവരി ഏഴിന് റുസ്താഖില്‍ രാവിലെ ആറിനായിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ് 50 ദിവസത്തില്‍ അധികമായി മസ്‌കത്തിലെ ഖൗല ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. 30 വര്‍ഷമായി റുസ്താഖില്‍ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്:സുബ്രഹമണ്യന്‍. മാതാവ്: അംബിക. ഭാര്യ: പരേതയായ ഷൈലജ. മക്കള്‍: ജിബിന്‍ തിലക്, അഞ്ജന തിലക്. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സൗദിയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ് നഗരത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ അല്‍-ഗാത്ത് പട്ടണത്തില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മൂന്നിയൂര്‍ മുട്ടിച്ചിറ കലംകുള്ളിയാല സ്വദേശി മണിയംപറമ്പത്ത് കാളങ്ങാടന്‍ റഫീഖ് (53) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അല്‍ഗാത്ത് മഖ്ബറയില്‍ ഖബറടക്കി.

പിതാവ്: പരേതനായ മമ്മാലി, മാതാവ്: പരേതയായ പാത്തുമ്മകുട്ടി. ഭാര്യ: മൈമൂനത്ത്, മക്കള്‍: സഫ്‌ന, മുഹമ്മദ് സവാദ്, മുഹമ്മദ് ഷഫീഖ്. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകരും ഷെബീറലി വള്ളിക്കുന്ന്, ഇസ്മാഈല്‍ പടിക്കല്‍, അന്‍സാര്‍ കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കി.

Next Story