Top

നാദാപുരം സ്വദേശി സലാലയിൽ നിര്യാതനായി

ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്

2 March 2022 9:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാദാപുരം സ്വദേശി സലാലയിൽ നിര്യാതനായി
X

കോഴിക്കോട് നാദാപുരം ചെക്യാട്ട് വേവം സ്വദേശി ചെത്തക്കോട്ട് നൗഷാദ് (39) സലാലയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. താമസ സ്ഥലത്ത് രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ആറ് വർഷമായി സനായിയയിൽ ഗൾഫ് ടീ എന്ന സ്ഥാപനം നടത്തിവരികയാണ്. നേരത്തെ സൗദിയിലും ബഹ്റൈനിലും ജോലി ചെയ്തിരുന്നു. ഭാര്യ റഹീസ ചിരമ്പത്ത്. മക്കൾ റീം സുൽത്താന, സിയ മിർസ. നാല് സഹോദരിമാരുണ്ട്. ഉപ്പയും,ഉമ്മയും അടുത്തിടെ മരണപ്പെട്ടിരുന്നു.

സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി. ഭാരവാഹികൾ അറിയിച്ചു.


യുക്രൈനിന് സഹായഹസ്തവുമായി യുഎഇ

റഷ്യയുടെ ആക്രമണത്തില്‍ ദുരന്തമുഖമായി മാറിയ യുക്രൈനിന് സഹായഹസ്തവുമായി യുഎഇ. അഞ്ച് മില്യണ്‍ യുഎസ് ഡോളറാണ് യുഎഇ യുക്രൈനിന് സഹായമായി നല്‍കുക. യുക്രൈനിന് ലോകരാജ്യങ്ങളുടെ ഭാഗത്ത് നിന്ന് സഹായങ്ങള്‍ നല്‍കണമെന്ന യുഎനിന്റെ ആവശ്യാര്‍ഥമാണ് യുഎഇയുടെ നടപടി.കഴിഞ്ഞ ഒരാഴ്ചക്കാലമായി കടുത്ത ആക്രമണമാണ് റഷ്യ യുക്രൈനില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യക്കാരുള്‍പ്പെടെ നിരവധി വിദേശികളും യുക്രൈനില്‍ കുടുങ്ങി കിടക്കുകയാണ്. ആക്രമണങ്ങളില്‍ ഭയന്ന് സ്വദേശികളും വിദേശികളുമായി ഒട്ടേറെ പേരാണ് പോളണ്ട്, റൊമാനിയ തുടങ്ങി രാജ്യങ്ങളിലുടെ യുക്രൈന്‍ കടന്നുകൊണ്ടിരിക്കുന്നത്. നേരത്തെ അബൂദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സൈദ് യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ അപലപിക്കുകയും, എത്രയും പെട്ടെന്ന് യുക്രൈനില്‍ സമാധാനം പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി ഫോണ്‍ സംഭാഷണവും നടത്തിയിരുന്നു.

STORY HIGHLIGHTS: UAE donates $5 million in aid to Ukrainian people

Next Story