Top

പക്ഷാഘാതം വന്ന് മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി

സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

16 April 2022 4:23 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പക്ഷാഘാതം വന്ന് മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി
X

മസ്കത്ത്: സലാലയിൽ പക്ഷാഘാതം വന്ന് മലപ്പുറം സ്വദേശി നിര്യാതനായി. കോട്ടക്കൽ സ്വദേശി കള്ളിയത്ത് കുണ്ടിൽ മുഹമ്മദ് റഫീഖ് ( 47) ആണ് മരിച്ചത്. പക്ഷാഘതത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ആറ് വർഷമായി ഔഖത്തിൽ ഒമാൻ സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു റഫീഖ്. ഭാര്യ സുബൈദ മൂന്ന് മക്കളുണ്ട്. മൃതദേഹം സലാലയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

STORY HIGHLIGHTS: a malayali expat died in Salalah

Next Story

Popular Stories