Top

നെഞ്ചുവേദനയെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു

30 വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസിയായിരുന്നു ഫഖ്‌റുദ്ദീന്‍.

20 Aug 2022 10:28 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

നെഞ്ചുവേദനയെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു
X

മസ്കറ്റ്​: നെഞ്ചുവേദനയെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു. അന്നശ്ശേരി സ്വദേശി ഫഖ്‌റുദ്ദീന്‍ (51) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദ​ഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ‌‌

30 വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസിയായിരുന്നു ഫഖ്‌റുദ്ദീന്‍. മബേലയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു ഇയാൾ. ഭാര്യ: സാജിദ, മക്കള്‍: ഫൈസല്‍, മഹ്മൂദ് സാജിദ്, സഫ. മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

STORY HIGHLIGHTS: A native of Kozhikode died in Oman

Next Story