Top

കൊല്ലം സ്വദേശി ഒമാനിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ

നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

18 Sep 2022 9:49 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കൊല്ലം സ്വദേശി ഒമാനിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ
X

മസ്‌ക്കത്ത്: കൊല്ലം സ്വദേശി ഒമാനിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പെരിനാട് ഇഞ്ചവിള ചിറ്റയം ജോളി ഭവനിലെ ജോബിന്‍ ജോയിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയിലെ താമസസ്ഥലത്ത് ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പാണ് ജോബിന്‍ ജോയി തൊഴില്‍ വിസയില്‍ ഒമാനിലെത്തിയത്. മൃതദേഹം ഇബ്ര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

STORY HIGHLIGHTS: A native of Kollam was found dead at his residence in Oman

Next Story