Top

വിദേശികൾക്ക് പ്രിയപ്പെട്ട രാജ്യം; ഒമാന് 12ാം സ്ഥാനം

ഖത്തർ 26, സൗദ്യ 27, കുവൈറ്റ് 52 എന്നിങ്ങനെയാണ് മറ്റ് മീഡിലിസ്റ്റ് രാജ്യങ്ങളുടെ സ്ഥാനം.

15 July 2022 11:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദേശികൾക്ക് പ്രിയപ്പെട്ട രാജ്യം;  ഒമാന് 12ാം സ്ഥാനം
X

മസ്കറ്റ്: വിദേശികൾക്ക് പ്രിയപ്പെട്ട രാജ്യങ്ങളിൽ ഒമാന് 12ാം സ്ഥാനം. പ്രവാസി കൂട്ടായ്മയായ ഇന്‍റർനേഷൻസ് നടത്തിയ 'എക്സ്പാറ്റ് ഇൻസൈഡർ സർവേ'യിലാണ് ഒമാൻ ഈ നേട്ടം കൈവരിച്ചത്. ഖത്തർ 26, സൗദ്യ 27, കുവൈറ്റ് 52 എന്നിങ്ങനെയാണ് മറ്റ് മീഡിലിസ്റ്റ് രാജ്യങ്ങളുടെ സ്ഥാനം.

181 രാജ്യങ്ങളിൽ താമസിക്കുന്ന 11,970 പ്രവാസികളാണ് സർവേയിൽ പങ്കെടുത്തത്. ജീവിതനിലവാരം, ജോലി കണ്ടെത്താനുള്ള എളുപ്പം, തൊഴിൽ സാഹചര്യം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് സർവേ നടന്നത്. മെക്സികോ, ഇന്തോനേഷ്യ, തായ്വാൻ, പോർചുഗൽ, സ്പെയിൻ, യുഎഇ, വിയറ്റ്നാം, തായ് ലാൻഡ്, ആസ്ട്രേലിയ, സിംഗപ്പൂർ എന്നിവയാണ് പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇടംപിടിച്ചത്.

വിദേശികൾക്ക് പ്രിയപ്പെട്ട രാജ്യം; ഒമാന് 12ാം സ്ഥാനംഒമാനിൽ താമസിക്കുന്ന 72 ശതമാനം വിദേശികളും രാജ്യത്തെ അവരുടെ ജീവിതനിലവാരത്തിൽ സന്തുഷ്ടരാണെന്ന് സർവേയിൽ പറയുന്നു. സർവേ റിപ്പോർട്ടിന്റെ ഉപവിഭാഗമായ 'ഈസി ഓഫ് സെറ്റിലിങ്' സൂചികയിൽ അഞ്ചാം സ്ഥാനത്താണ് ഒമാൻ. സൗഹൃദപരവും സ്വാഗതം ചെയ്യുന്നതുമായ ഒരു സംസ്‌കാരം ഒമാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

story highlights: A favorite country for foreigners; Oman ranked 12th

Next Story