
ഒമാന്‍: വിമാന യാത്രയ്ക്ക് മുമ്പായി പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം എന്ന നിബന്ധന ഒഴിവാക്കി ഒമാന്‍ ആരോഗ്യ മന്ത്രാലയം. യാത്രക്കാരുടെ കൈവശം ആരോഗ്യ ഇന്‍ഷ്യുറന്‍സ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കിയത്. വിമാനത്താവളങ്ങളില്‍ പിസിആര്‍ പരിശോധനകള്‍ തുടരും.
ഒമാനില്‍ കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രലയം ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴുള്ളത് പോലെ മുന്‍കരുതല്‍ തുടരണം. കര മാര്‍ഗം അതിര്‍ത്തിയില്‍ എത്തുന്നവരുടെ പക്കല്‍ പിസിആര്‍ ടെസ്റ്റ് നടത്തി റിപ്പോര്‍ട്ട് കയ്യില്‍ കരുതണം. ചില വിമാന കമ്പനികള്‍ റിപ്പോര്‍ട്ടുണ്ടെങ്കില്‍ മാത്രമേ യാത്ര അനുവദിക്കു എന്ന നിബന്ധന ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ഒക്ടോബര്‍ പകുതിയോടെ രാജ്യത്ത് രോഗവ്യപനവും മരണ നിരക്കും ഗണ്യമായി തന്നെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ മാസം അവ സാനത്തോടെ വാക്സിന് എത്തുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. 60 ശതമാനം പേര്‍ക്ക് വാക്സിന് സൗജന്യമായി നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വൃദ്ധര്‍, പ്രമേഹ രോഗികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
- TAGS:
- Oman