
അന്താരാഷ്ട്ര യാത്രക്കാര്‍ക്കായുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഒമാന്‍ വിമാനത്താവള കമ്പനി പുറത്തിറക്കി. രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചതിനെതുടര്ന്നാണ് നടപടി. കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് വരുന്ന വിദേശികളുടെ വിവരങ്ങള്‍ സൂക്ഷിക്കേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് വിഷയത്തില്‍ മന്ത്രാലയത്തിന്റെ വിശദീകരണം.
ആരോഗ്യമന്ത്രാലയത്തിനൊപ്പം വിമാനത്താവള കമ്പനി, മന്ത്രാലയവുമായി കരാറിലുള്ള ഇ- മുഷിരിഫ് കമ്പനി എന്നിവര്‍ ചേര്‍ന്നാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പതിനഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
യാത്രക്ക് മുമ്പ് https://covid19.moh.gov.om/#/traveler-reg എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷന് നടപടികള്‍ നടത്തണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സൈറ്റിന്റെ ഹോംപേജില്‍ ടെലിഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ ഇ-മെയില്‍ വിലാസം നല്‍കണം. ഫോണില്‍/ ഇ-മെയിലില്‍ ലഭിച്ച ഒടിപി എന്റര്‍ ചെയ്ത് രജിസ്ട്രേഷന് നടത്തിയെന്ന് ഉറപ്പുവരുത്തണം. തുടര്‍ന്നുള്ള വിന്‍ഡോയില്‍ ട്രാവലര്‍ രജിസ്ട്രേഷന് ഫോം (ടിആര്‍എഫ്) ലഭിക്കും. ഇതില്‍ യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കണം. പേര്, ഐഡി, പാസ്പോര്‍ട്ട് നമ്പര്‍, ഏതുതരം വിസയാണ്, ഒമാനിലെ താമസം എവിടെയാണ്, യാത്രാ തിയതി, ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ വിശദമായ വിവരങ്ങളാണ് ഇതില്‍ നല്‍കേണ്ടത്. 200 കെ ബിയില്‍ താഴെയുള്ള ഫോട്ടോയും അറ്റാച്ച് ചെയ്യണം. ട്രാവലര്‍ രജിസ്ട്രേഷന് ഫീസായി (പി സി ആര് പരിശോധനയുടെ ഫീസ്) 25 റിയാല്‍ ഇലക്ട്രോണിക് രീതിയില്‍ അടക്കാനും ഈ വിന്‍ഡോയില്‍ ഓപ്ഷന് നല്‍കിയിട്ടുണ്ട്.
ഇങ്ങനെ അടക്കാത്തവര്‍ക്ക് വിമാനത്താവളത്തില്‍ അടക്കാന്‍ സൗകര്യമുണ്ടാകും. തുടര്‍ന്ന് ടിആര്എഫ്സേവ് ചെയ്ത ശേഷം പ്രിന്റ് എടുക്കണം. അടുത്തതായി തറാസുദ് പ്ലസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇത് ആന്‍ഡ്രോയ്ഡ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്. ഒരാഴ്ച്ചയില്‍ കൂടുതല്‍ ഒമാനില്‍ തുടരുന്നവരാണെങ്കില്‍ ആന്‍ഡ്രോയ്ഡ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ എച്ച് മുഷ്രിഫ് എന്ന ആപ്പും ഡൗണ്‍ലോഡ് ചെയ്യണം. കുറഞ്ഞത് ഒരു മാസത്തെ കൊവിഡ് ചികിത്സക്കുള്ള ഇന്‍ഷുറന്‍സ് പോളിസി, ക്വാറന്റീന് കാലത്തെ താമസ സൗകര്യം എന്നിവയും ഉറപ്പാക്കണം.
വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താത്തവര്‍, രജിസ്ട്രേഷന് ഫീസ് അടക്കാത്തവര്‍, കൊവിഡ് രജിസ്ട്രേഷന് കൗണ്ടറിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ഇലക്ട്രോണിക്കാ് രീതിയിലല്ലാത്ത പേയ്മെന്റ് സൗകര്യവും ഉണ്ടായിരിക്കും. അതിനുശേഷം ഇമിഗ്രേഷന്‍ കൗണ്ടറിലെത്തി രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയതിന്റെ ഫോം നല്‍കണം. ഇതിനുശേഷമാവും പിസിആര്‍ പരിശോധന നടത്തുക. ഒരാഴ്ച്ചയില്‍ കൂടുതല്‍ അവിടെയുള്ളവര്‍ക്കായി എച്ച് മുഷിരിഫ് എന്ന ആപ്പില്‍ പെയര്‍ ചെയ്തിച്ചുള്ള ബ്രേയ്സ്ലെറ്റും നല്‍കുന്നതാണ്.
- TAGS:
- Covid
- Guidelines
- Oman
- pravasi