Top

‘പക്വതയില്ലാത്ത പ്രായത്തിലെ തെറ്റിന് മാപ്പില്ല’; ഒല്ലി റോബിന്‍സനെതിരേ അന്വേഷണം, സസ്‌പെന്‍ഡ് ചെയ്ത് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

കൗമാരപ്രായത്തില്‍ ‘അറിയാതെ’ ചെയ്തുപോയ തെറ്റിന് ഒല്ലി റോബിന്‍സണ് മാപ്പില്ല. കൗമാര പ്രായത്തില്‍ നടത്തിയ വര്‍ഗീയ-വംശീയ-ലൈംഗീക ചുവയുള്ള ട്വീറ്റുകളുടെ പേരില്‍ അരങ്ങേറ്റ താരത്തെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. ന്യൂസിലന്‍ഡിനെതിരേ ഇന്നലെ സമാപിച്ച ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു പിന്നാലെയാണ് റോബിന്‍സണെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഉത്തരവിറക്കിയത്. ഇതോടെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ താരം കളിക്കില്ലെന്ന് ഉറപ്പായി. കിവീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെയാണ് താരഗ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. അരങ്ങേറ്റ ടെസ്റ്റിന്റെ് ഒന്നാം […]

7 Jun 2021 12:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പക്വതയില്ലാത്ത പ്രായത്തിലെ തെറ്റിന് മാപ്പില്ല’; ഒല്ലി റോബിന്‍സനെതിരേ അന്വേഷണം, സസ്‌പെന്‍ഡ് ചെയ്ത് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്
X

കൗമാരപ്രായത്തില്‍ ‘അറിയാതെ’ ചെയ്തുപോയ തെറ്റിന് ഒല്ലി റോബിന്‍സണ് മാപ്പില്ല. കൗമാര പ്രായത്തില്‍ നടത്തിയ വര്‍ഗീയ-വംശീയ-ലൈംഗീക ചുവയുള്ള ട്വീറ്റുകളുടെ പേരില്‍ അരങ്ങേറ്റ താരത്തെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. ന്യൂസിലന്‍ഡിനെതിരേ ഇന്നലെ സമാപിച്ച ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു പിന്നാലെയാണ് റോബിന്‍സണെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഉത്തരവിറക്കിയത്. ഇതോടെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ താരം കളിക്കില്ലെന്ന് ഉറപ്പായി.

കിവീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെയാണ് താരഗ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. അരങ്ങേറ്റ ടെസ്റ്റിന്റെ് ഒന്നാം ദിനം അവസാനിച്ചതിനു പിന്നാലെയാണ് താരം 10 വര്‍ഷം മുമ്പ് ചെയ്ത ചില ട്വീറ്റുകള്‍ ചിലര്‍ കുത്തിപ്പൊക്കിയത്. 2012 ഏപ്രിലിനും 2013 ജൂണിനുമിടയിലാണ് ട്വിറ്ററിലൂടെ താരം പരാമര്‍ശങ്ങള്‍ നടത്തിയത്. കറുത്തവര്‍ഗക്കാരെ വംശീയമായും ലൈംഗീകമായും അധിക്ഷേപിക്കുകയും മുസ്ലീംകളെ തീവ്രാദികള്‍ എന്നു വിളിക്കുകയുമാണ് താരം ചെയ്തത്.

റോബിന്‍സണിന്റെ അരങ്ങേറ്റത്തിനു പിന്നാലെ വളരെവേഗം ഇതു വൈറലായി. ഇതോടെ മാപ്പപേക്ഷിച്ചു താരം രംഗത്ത് വരികയും ചെയ്തു.വെറും 17 വയസുള്ളപ്പോള്‍ തന്റെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചുപോയതാണ് അതെന്നും പിന്നീട് ഒരിക്കല്‍പ്പോലും അങ്ങനെ തെറ്റ് ചെയ്തിട്ടില്ലെന്നും റോബിന്‍സണ്‍ ട്വീറ്റ് ചെയ്തു.

തന്റെ പരാമര്‍ശങ്ങള്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കില്‍ മാപ്പുചോദിക്കുന്നതായും താനൊരു വംശീയവാദിയോ, വര്‍ഗീയവാദിയോ അല്ലെന്നും താരം പറഞ്ഞു. എന്നാല്‍ വംശീയ വെറിക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കാറുള്ള ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഈ മാപ്പുപറച്ചില്‍ കൊണ്ടൊന്നും ശിക്ഷായിളവ് നല്‍കാന്‍ തയാറായില്ല.

താരത്തിനെതിരേ അന്വേഷണം പ്രഖ്യാപിച്ച ബോര്‍ഡ് അന്വേഷണ കാലയളവില്‍ രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്നതില്‍ നിന്നു താരത്തെ വിലക്കുകയുമായിരുന്നു. ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച പ്രകടനമായിരുന്നു റോബിന്‍സണ്‍ കാഴ്ചവച്ചത്. രണ്ടിന്നിങ്‌സിലുമായി 101 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റാണ് താരം വീഴ്ത്തിയത്.

Next Story

Popular Stories