Top

കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടികുറച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാരുടെ പ്രതിഷേധം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാരുടെ പ്രതിഷേധം. കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടികുറച്ചത്തിലാണ് പ്രതിഷേധം. 10 ദിവസം ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്നത് പുനര്‍സ്ഥാപിക്കണം എന്നാവശ്യം.രോഗികളുടെ എണ്ണം കൂടിയതോടെയാണ് ഓഫ് വെട്ടികുറച്ചത്. എന്നാല്‍ ഇത് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. ഇന്ന് അര മണിക്കൂര്‍ സൂചന സമരം മാത്രമാണ് നടന്നത്. ഒപി ബ്ലോക്കിന് മുന്നില്‍ പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. തീരുമാനത്തില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ കടുന്ന സമരത്തിലേക്ക് നേഴ്‌സുമാര്‍ നീങ്ങിയേക്കും. സംസ്ഥാനത്ത് ഇന്നലെ 42,464 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ […]

6 May 2021 9:45 PM GMT

കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടികുറച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാരുടെ പ്രതിഷേധം
X

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാരുടെ പ്രതിഷേധം. കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടികുറച്ചത്തിലാണ് പ്രതിഷേധം. 10 ദിവസം ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്നത് പുനര്‍സ്ഥാപിക്കണം എന്നാവശ്യം.
രോഗികളുടെ എണ്ണം കൂടിയതോടെയാണ് ഓഫ് വെട്ടികുറച്ചത്. എന്നാല്‍ ഇത് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.

ഇന്ന് അര മണിക്കൂര്‍ സൂചന സമരം മാത്രമാണ് നടന്നത്. ഒപി ബ്ലോക്കിന് മുന്നില്‍ പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. തീരുമാനത്തില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ കടുന്ന സമരത്തിലേക്ക് നേഴ്‌സുമാര്‍ നീങ്ങിയേക്കും.

സംസ്ഥാനത്ത് ഇന്നലെ 42,464 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്.

എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,66,16,470 സാമ്പിളുകളാണ് പരിശോധിച്ചത്.

Next Story