Top

ഒടുവില്‍ സ്പര്‍സിന് പരിശീലകനായി; കളി പഠിപ്പിക്കാന്‍ ന്യൂനോ സാന്റോ വരും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം ഹോട്‌സ്പര്‍ ഒടുവില്‍ പരിശീലകനെ കണ്ടെത്തി. വോള്‍വ്‌സ് മുന്‍ പരിശീലകനായ ന്യൂനോ സാന്റോ സ്പര്‍സ് പരിശീലകനായി ചുമതലയേറ്റു. രണ്ടു വര്‍ഷത്തെ കരാറിലാണ് ന്യൂനോയെ സ്പര്‍സ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണ്‍ പകുതിയോടെ ഹൊസെ മൗറീഞ്ഞോയെ പുറത്താക്കിയ സ്പര്‍സിന് പിന്നീട് പരിശീലകന്‍ ഇല്ലായിരുന്നു. പലരെയു,ം സമീപിച്ചെങ്കിലും ടോട്ടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരും തയാറായില്ല. അന്റോണിയോ കോന്റെ, റാഫേല്‍ ബെനിറ്റ്‌സ്, യര്‍ഗന്‍ ക്ലിന്‍സ്മാന്‍, ഗെന്നാരോ ഗട്ടൂസോ തുടങ്ങിയവര്‍ ടോട്ടനം പരിശീലക സ്ഥാനം നിരസിച്ചിരുന്നു. ഏറ്റവും ഒടുവിലാണ് […]

30 Jun 2021 8:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒടുവില്‍ സ്പര്‍സിന് പരിശീലകനായി; കളി പഠിപ്പിക്കാന്‍ ന്യൂനോ സാന്റോ വരും
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം ഹോട്‌സ്പര്‍ ഒടുവില്‍ പരിശീലകനെ കണ്ടെത്തി. വോള്‍വ്‌സ് മുന്‍ പരിശീലകനായ ന്യൂനോ സാന്റോ സ്പര്‍സ് പരിശീലകനായി ചുമതലയേറ്റു. രണ്ടു വര്‍ഷത്തെ കരാറിലാണ് ന്യൂനോയെ സ്പര്‍സ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണ്‍ പകുതിയോടെ ഹൊസെ മൗറീഞ്ഞോയെ പുറത്താക്കിയ സ്പര്‍സിന് പിന്നീട് പരിശീലകന്‍ ഇല്ലായിരുന്നു. പലരെയു,ം സമീപിച്ചെങ്കിലും ടോട്ടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരും തയാറായില്ല.

അന്റോണിയോ കോന്റെ, റാഫേല്‍ ബെനിറ്റ്‌സ്, യര്‍ഗന്‍ ക്ലിന്‍സ്മാന്‍, ഗെന്നാരോ ഗട്ടൂസോ തുടങ്ങിയവര്‍ ടോട്ടനം പരിശീലക സ്ഥാനം നിരസിച്ചിരുന്നു. ഏറ്റവും ഒടുവിലാണ് ഇപ്പോള്‍ ന്യൂനോയുമായി കരാറില്‍ എത്തിയത്.

വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്‌സിലെ നാലുവര്‍ഷത്തെ സേവനശേഷമാണ് ന്യൂനോ എത്തുന്നത്. വോള്‍വ്‌സിനെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പ്രീമിയര്‍ ലീഗിലേക്ക് കൊണ്ടു വരാനും ആദ്യ രണ്ട് സീസണുകളില്‍ ഏഴാം സ്ഥാനം വോള്‍വ്‌സിന് നേടിക്കൊടുക്കാനും ന്യുനോയ്ക്ക് ആയിരുന്നു. 2019/20ല്‍ യുവേഫ യൂറോപ്പ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് വോള്‍വ്‌സിനെ എത്തിക്കാനും അദ്ദേഹത്തിനായി. മുമ്പ് സ്പാനിഷ് ക്ലബായ വലന്‍സിയയെയും ന്യുനോ പരിശീലിപ്പിച്ചിട്ടുണ്ട്.

Next Story

Popular Stories