Top

‘മദ്യശാലകള്‍ തുറക്കാമല്ലോ’; ആരാധനാലയങ്ങള്‍ തുറക്കാത്തതിനെതിരെ എന്‍എസ്എസ്; വിശ്വാസികളുടെ അവകാശങ്ങള്‍ ഹനിക്കുന്നെന്ന് പരാതി

ആരാധനാലയങ്ങളില്‍ നടക്കുന്ന ദൈനംദിന ചടങ്ങുകള്‍ക്കൊപ്പം നിയന്ത്രിതമായ രീതിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നടത്താനും അനുമതി നല്‍കണമെന്ന് സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

16 Jun 2021 3:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മദ്യശാലകള്‍ തുറക്കാമല്ലോ’; ആരാധനാലയങ്ങള്‍ തുറക്കാത്തതിനെതിരെ എന്‍എസ്എസ്; വിശ്വാസികളുടെ അവകാശങ്ങള്‍ ഹനിക്കുന്നെന്ന് പരാതി
X

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ പ്രതിഷേധവുമായി എന്‍എസ്എസ് രംഗത്ത്. ഇനിയും സര്‍ക്കാര്‍ അനുമതി നല്‍കാതിരിക്കുന്നത് വിശ്വാസികളുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. മദ്യശാലകളും ബീവറേജസ് ഔട്‌ലെറ്റുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതെന്താണെന്നും എന്‍എസ്എസ് പ്രസ്താവനയിലൂടെ ചോദിച്ചു.

ആരാധനാലയങ്ങളില്‍ നടക്കുന്ന ദൈനംദിന ചടങ്ങുകള്‍ക്കൊപ്പം നിയന്ത്രിതമായ രീതിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നടത്താനും അനുമതി നല്‍കണമെന്ന് സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളെ നാലായി തിരിച്ചിട്ടുണ്ടെങ്കിലും എ വിഭാഗത്തില്‍പ്പോലും ആരാധനാലയത്തെപ്പറ്റി പറയുന്നില്ലെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിരമായി പുനര്‍വിചിന്തനമുണ്ടാകണമെന്ന് സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

Next Story

Popular Stories