Top

ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് എന്‍എസ്എസ് നോട്ടീസ്

ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് എന്‍എസ്എസ് നോട്ടീസ് അയച്ചു. മുന്നോക്ക സമുദായ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സാമ്പത്തിക സംവരണത്തിന് അര്‍ഹരായ സമുദായങ്ങളുടെ പട്ടിക ഈ വര്‍ഷം ഏപ്രില്‍ 24-ന് അകം പ്രസ്ദ്ധികരിക്കണമെന്നായിരുന്ന് ഹൈക്കോടതി ഉത്തരവ്. രണ്ടുമാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ വിധി നടപ്പാക്കുന്ന നിതിന്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍എസ്എസ് ചീഫ് സെക്രട്ടറിക്ക് എതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. പട്ടിക പ്രസിദ്ധീകരിക്കാത്തത് മൂലം അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് അനുകൂലികള്‍ നിഷേധിക്കുന്നതായി എന്‍എസ്എസ് പരാതിപെടുന്നു. മുന്നാക്ക […]

2 Jun 2021 7:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് എന്‍എസ്എസ് നോട്ടീസ്
X

ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് എന്‍എസ്എസ് നോട്ടീസ് അയച്ചു. മുന്നോക്ക സമുദായ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സാമ്പത്തിക സംവരണത്തിന് അര്‍ഹരായ സമുദായങ്ങളുടെ പട്ടിക ഈ വര്‍ഷം ഏപ്രില്‍ 24-ന് അകം പ്രസ്ദ്ധികരിക്കണമെന്നായിരുന്ന് ഹൈക്കോടതി ഉത്തരവ്. രണ്ടുമാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ വിധി നടപ്പാക്കുന്ന നിതിന്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍എസ്എസ് ചീഫ് സെക്രട്ടറിക്ക് എതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. പട്ടിക പ്രസിദ്ധീകരിക്കാത്തത് മൂലം അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് അനുകൂലികള്‍ നിഷേധിക്കുന്നതായി എന്‍എസ്എസ് പരാതിപെടുന്നു. മുന്നാക്ക സമുദായങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതില്‍ സര്‍ക്കാര്‍ വീഴച്ച വരുത്തിയെന്ന് ആരോപിച്ച് എന്‍എസ്എസ് നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു ഹൈക്കോടതി ഉത്തരവ്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാല്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ സാധ്യമല്ല എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാന്‍ നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നിര്‍വഹിക്കുമ്പോള്‍ തിരഞ്ഞെടുപ്പുപെരുമാറ്റച്ചട്ടം അതിന് തടസ്സമാവില്ലെന്ന് ചൂണ്ടികാട്ടി സര്‍ക്കാര്‍ വാദം കോടതി തള്ളി.

കൂടാതെ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പുതന്നെ മുന്നാക്ക സമുദായപട്ടിക ഉള്‍പ്പെടുന്ന മുന്നാക്കസമുദായകമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ പട്ടിക പ്രസിദ്ധീകരണം തിരഞ്ഞെടുപ്പുപെരുമാറ്റച്ചട്ടപരിധിയില്‍ ഉള്‍പ്പെടില്ല എന്ന് നിരീക്ഷിച്ചുകൊണ്ടാണ് പട്ടിക ഒരുമാസത്തിനകം പ്രസിദ്ധീകരിക്കുവാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കിയത്.

സര്‍ക്കാരിനെ വീഴ്ച മൂലം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കേണ്ട 10% സംവരണം ലഭിക്കുന്നില്ലെന്നും അതിനാല്‍ പട്ടിക പുറത്തുവിടുന്നത് ഇനിയും സംസ്ഥാനസര്‍ക്കാര്‍ കാലതാമസം ഉണ്ടാക്കിയാല്‍ ചീഫ് സെക്രട്ടറിക്ക് വ്യക്തിപരമായി കോടതി അലക്ഷ്യത്തിന് നോട്ടീസ് നല്‍കുമന്നും എന്‍എസ്എസ് മുന്നറിയിപ്പ് നല്‍കുന്നു.

Next Story

Popular Stories