Top

ഇനി മുന്നില്‍ ഫെഡററും നദാലും മാത്രം; രണ്ട് കരിയര്‍ സ്ലാം നേടിയതിനു പിന്നാലെ ടെന്നീസില്‍ പുതിയ ‘ഗോട്ട്’ പിറന്നുവെന്ന് ആരാധകര്‍

രണ്ടു തവണ കരിയര്‍ സ്ലാം നേടുന്ന ഓപ്പണ്‍ യുഗത്തിലെ ആദ്യ ടെന്നീസ് താരമെന്ന നേട്ടത്തിനു പിന്നാലെ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന് ആരാധകരുടെ ആശംസാ പ്രവാഹം. ലോക ടെന്നീസിലെ പുതിയ ‘ഗോട്ട്’ പിറന്നുവെന്നാണ് ആരാധകര്‍ ജോക്കോവിച്ചിന്റെ നേട്ടത്തെ വിശേഷിപ്പിക്കുന്നത്. ഇന്നലെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ പുരുഷവിഭാഗം ഫൈനലില്‍ ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിസിപാസിനെ തോല്‍പിച്ച് കിരീടം നേടിയാണ് ജോക്കോവിച്ച് തന്റെ രണ്ടാം കരിയര്‍ സ്ലാം നേടിയത്. ടെന്നീസ് ലോകത്തെ നിലവിലെ ഇതിഹാസങ്ങളായ റോജര്‍ ഫെഡററിനും റാഫേല്‍ നദാലിനും […]

13 Jun 2021 10:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനി മുന്നില്‍ ഫെഡററും നദാലും മാത്രം; രണ്ട് കരിയര്‍ സ്ലാം നേടിയതിനു പിന്നാലെ ടെന്നീസില്‍ പുതിയ ‘ഗോട്ട്’ പിറന്നുവെന്ന് ആരാധകര്‍
X

രണ്ടു തവണ കരിയര്‍ സ്ലാം നേടുന്ന ഓപ്പണ്‍ യുഗത്തിലെ ആദ്യ ടെന്നീസ് താരമെന്ന നേട്ടത്തിനു പിന്നാലെ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന് ആരാധകരുടെ ആശംസാ പ്രവാഹം. ലോക ടെന്നീസിലെ പുതിയ ‘ഗോട്ട്’ പിറന്നുവെന്നാണ് ആരാധകര്‍ ജോക്കോവിച്ചിന്റെ നേട്ടത്തെ വിശേഷിപ്പിക്കുന്നത്.

ഇന്നലെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ പുരുഷവിഭാഗം ഫൈനലില്‍ ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിസിപാസിനെ തോല്‍പിച്ച് കിരീടം നേടിയാണ് ജോക്കോവിച്ച് തന്റെ രണ്ടാം കരിയര്‍ സ്ലാം നേടിയത്. ടെന്നീസ് ലോകത്തെ നിലവിലെ ഇതിഹാസങ്ങളായ റോജര്‍ ഫെഡററിനും റാഫേല്‍ നദാലിനും സാധിക്കാത്ത നേട്ടമാണ് ജോക്കോവിച്ച് സ്വന്തമാക്കിയിരിക്കുന്നത്.

ഇതോടെ ലോകത്തെ എക്കാലത്തെയും മികച്ച ടെന്നീസ് താരമായി ജോക്കോവിച്ച് മാറുമെന്നും ടെന്നീസ് ആരാധകര്‍ കരുതുന്നു. ഇന്നലത്തെ ജയത്തോടെ കരിയറിലെ 19-ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ജോക്കോവിച്ച് നേടിയത്. ഇക്കാര്യത്തില്‍ 20 കിരീടങ്ങള്‍ വീതം നേടിയ ഫെഡററും നദാലുമാണ് മുന്നിലുള്ളത്.

നെലില്‍ ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടമായ ശേഷം ശക്തമായി തിരിച്ചുവന്നാണ് ജോക്കോവിച്ച് കിരീടം നേടിയത്. തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദം സിസിപാസിന്റെ പ്രകടനത്തെ ബാധിച്ചപ്പോള്‍ പ്രതിസന്ധികളില്‍ തളരാതെ പൊരുതുന്ന ശീലം ജോക്കോവിച്ച് ആവര്‍ത്തിച്ചു.

6-7, 2-6, 6-3, 6-2, 6-4 എന്ന സ്‌കോറിനായിരുന്നു ജോക്കോവിച്ചിന്റെ ജയം. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് തന്നെ എപ്പിക് ഫൈനലിനാണ് കളമൊരുങ്ങുന്നതെന്നു സൂചന നല്‍കി. ആദ്യ രണ്ടു സെറ്റുകളില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ വിറപ്പിക്കാന്‍ ഗ്രീക്ക് താരത്തിനായി.

എന്നാല്‍ മൂന്നാം സെറ്റ് മുതല്‍ കളിമാറി. തന്റെ ഫോമിന്റെ പാരമ്യതയിലേക്ക് ഉയര്‍ന്ന ജോക്കോവിച്ചിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സിസിപാസിനായില്ല. മൂന്നാം സെറ്റ് 6-3ന് ജയിച്ച് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയ ജോക്കോ നാലാം സെറ്റില്‍ എതിരാളിയെ നിലംതൊടീച്ചില്ല. 6-2 എന്ന നിലയില്‍ നാലാം സെറ്റും നേടി ജോക്കോവിച്ച് ഒപ്പമെത്തി.

നിര്‍ണായകമായ അഞ്ചാം സെറ്റില്‍ സിസിപാസിന്റെ സര്‍വീസുകള്‍ തുടരെ ബ്രേക്ക്‌പോയിന്റുകള്‍ സൃഷ്ടിച്ച് ജോക്കോ യുവതാരത്തെ സമ്മര്‍ദ്ദത്തിലാഴ്ത്തി. ബ്രേക്ക് വഴങ്ങിയില്ലെങ്കിലും ജോക്കോയുടെ കുതിപ്പ് തടയാന്‍ സിസിപാസിന് കഴിഞ്ഞില്ല. 6-4ന് സെറ്റുകം കിരീടവും ഒപ്പം ചരിത്രവും ജോക്കോവിച്ച് കുറിച്ചു.

Next Story

Popular Stories