Top

മികച്ച പ്രകടനങ്ങള്‍ ഇക്കുറി തൃപ്തി നല്‍കില്ല; അതിന് അര്‍ജന്റീന കോപ്പ നേടുക തന്നെ വേണമെന്നു മെസി

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയതു കൊണ്ടു മാത്രം തനിക്കു തൃപ്തിയാകില്ലെന്നും അര്‍ജന്റീന ഇക്കുറി കിരീടം നേടണമെന്നും നയാകന്‍ ലയണല്‍ മെസി. കോപ്പാ ചാമ്പ്യന്‍ഷിപ്പിനായി അര്‍ജന്റീന ടീമിനൊപ്പം ജന്മനാട്ടില്‍ പരിശീലനത്തിലാണ് സൂപ്പര്‍ താരമിപ്പോള്‍. തന്റെ ആദ്യ രാജ്യാന്തര ഫുട്‌ബോള്‍ കിരീടമാണ് മെസി കോപ്പയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ കോപ്പയില്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും എന്നാല്‍ ഇത്തവണ അത്തരം പ്രകടനങ്ങള്‍ മാത്രം പോരെന്നും അന്തിമ ലക്ഷ്യം കിരീടമായിരിക്കണമെന്നും സഹതാരങ്ങളോടു മെസി പറഞ്ഞു. ”ഇത്തവണത്തെയ ടീം […]

1 Jun 2021 6:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മികച്ച പ്രകടനങ്ങള്‍ ഇക്കുറി തൃപ്തി നല്‍കില്ല; അതിന് അര്‍ജന്റീന കോപ്പ നേടുക തന്നെ വേണമെന്നു മെസി
X

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയതു കൊണ്ടു മാത്രം തനിക്കു തൃപ്തിയാകില്ലെന്നും അര്‍ജന്റീന ഇക്കുറി കിരീടം നേടണമെന്നും നയാകന്‍ ലയണല്‍ മെസി.

കോപ്പാ ചാമ്പ്യന്‍ഷിപ്പിനായി അര്‍ജന്റീന ടീമിനൊപ്പം ജന്മനാട്ടില്‍ പരിശീലനത്തിലാണ് സൂപ്പര്‍ താരമിപ്പോള്‍. തന്റെ ആദ്യ രാജ്യാന്തര ഫുട്‌ബോള്‍ കിരീടമാണ് മെസി കോപ്പയിലൂടെ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ തവണ കോപ്പയില്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും എന്നാല്‍ ഇത്തവണ അത്തരം പ്രകടനങ്ങള്‍ മാത്രം പോരെന്നും അന്തിമ ലക്ഷ്യം കിരീടമായിരിക്കണമെന്നും സഹതാരങ്ങളോടു മെസി പറഞ്ഞു.

”ഇത്തവണത്തെയ ടീം മികച്ച സ്‌ക്വാഡാണ്. വലിയ ലക്ഷ്യങ്ങളാണ് ടീമിനുള്ളത്. നീണ്ട കാലത്തിനു ശേഷമാണ് ടീം ഒരുമിച്ചത്. കോവിഡ് സാഹചര്യങ്ങള്‍ കാരണം നല്ലരീതിയില്‍ അല്ല പരിശീലന ക്യാമ്പ് മുന്നോട്ടുപോകുന്നത്. എന്നാല്‍ ടീമിന് മികച്ച കെട്ടുറപ്പം ഒത്തിണക്കവുമുണ്ട്. അതു ചാമ്പ്യന്‍ഷിപ്പില്‍ ഗുണം ചെയ്യും.”-മെസി കൂട്ടിച്ചേര്‍ത്തു.

ടീമിന്റെ പരിശീലകനായി ലയണല്‍ സ്‌കലോണി വന്നതു മുതല്‍ ടീമിന്റെ മുഖഛായ മാറിയെന്നും മികച്ച പ്രകടനങ്ങള്‍ സ്ഥിരതയോടെ കാഴ്ചവയ്ക്കാന്‍ ടീമിനാകുന്നുണ്ടെന്നും മെസി കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 11-നാണ് കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. ബ്രസീലാണ് വേദി. അര്‍ജന്റീനയും കൊളംബിയയും സംയുക്തമായി ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ആഭ്യന്തര കലാപങ്ങളെത്തുടര്‍ന്ന് കൊളംബിയ ആദ്യം പിന്മാറി.

ഇതോടെ ചാമ്പ്യന്‍ഷിപ്പ് പൂര്‍ണമായും അര്‍ജന്റീനയില്‍ നടത്താന്‍ ആലോചന തുടങ്ങിയിരുന്നു. എന്നാല്‍ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ അര്‍ജന്റീനയില്‍ മത്സരങ്ങള്‍ നടത്താന്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വിസമ്മതം പ്രകടിപ്പിക്കുകയും വേദി ബ്രസീലിലേക്കു മാറ്റുകയുമായിരുന്നു.

Next Story

Popular Stories