Top

”ഉറക്കംകെടുത്തിയത് മറ്റാരുമല്ല, അത് ആ ഇന്ത്യന്‍ ബൗളറാണ്”; കരിയറില്‍ നേരിടാന്‍ ബുദ്ധിമുട്ടിയ ബൗളര്‍ ആരെന്നു വ്യക്തമാക്കി സംഗക്കാര -(വീഡിയോ)

ശ്രീലങ്കന്‍ ക്രിക്കറ്റില്‍ അരവിന്ദ ഡിസില്‍വ കഴിഞ്ഞാല്‍ ഏറ്റവും സാങ്കേതിക തികവുള്ള ബാറ്റ്‌സ്മാന്‍ എന്നാണ് കുമാര്‍ സംഗക്കാര അറിയപ്പെടുന്നത്. ഏകദിന ക്രിക്കറ്റിലെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍ വേട്ടക്കാരനായാണ് സംഗക്കാര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. 134 ടെസ്റ്റില്‍ നിന്ന് 12400 റണ്‍സും 404 ഏകദിനത്തില്‍ നിന്ന് 14234 റണ്‍സും 56 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 1382 റണ്‍സും നേടിയിട്ടുണ്ട്. ഇപ്പോള്‍ കരിയറില്‍ തന്നെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ച ബൗളര്‍ ആരെന്നു തുറന്നു പറയുകയാണ് സംഗക്കാര. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ […]

21 May 2021 6:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

”ഉറക്കംകെടുത്തിയത് മറ്റാരുമല്ല, അത് ആ ഇന്ത്യന്‍ ബൗളറാണ്”; കരിയറില്‍ നേരിടാന്‍ ബുദ്ധിമുട്ടിയ ബൗളര്‍ ആരെന്നു വ്യക്തമാക്കി സംഗക്കാര -(വീഡിയോ)
X

ശ്രീലങ്കന്‍ ക്രിക്കറ്റില്‍ അരവിന്ദ ഡിസില്‍വ കഴിഞ്ഞാല്‍ ഏറ്റവും സാങ്കേതിക തികവുള്ള ബാറ്റ്‌സ്മാന്‍ എന്നാണ് കുമാര്‍ സംഗക്കാര അറിയപ്പെടുന്നത്. ഏകദിന ക്രിക്കറ്റിലെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍ വേട്ടക്കാരനായാണ് സംഗക്കാര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്.

134 ടെസ്റ്റില്‍ നിന്ന് 12400 റണ്‍സും 404 ഏകദിനത്തില്‍ നിന്ന് 14234 റണ്‍സും 56 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 1382 റണ്‍സും നേടിയിട്ടുണ്ട്. ഇപ്പോള്‍ കരിയറില്‍ തന്നെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ച ബൗളര്‍ ആരെന്നു തുറന്നു പറയുകയാണ് സംഗക്കാര.

മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയാണ് താന്‍ നേരിടാന്‍ ബുദ്ധിമുട്ടിയ ബൗളര്‍ എന്നാണ് സംഗയുടെ അഭിപ്രായം. തനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച ഏക ബൗളറും കുംബ്ലെയാണെന്നു സംഗക്കാര പറഞ്ഞു.

”ഓര്‍ത്തഡോക്‌സ് സ്പിന്നറല്ല കുംബ്ലെ. എന്നാല്‍ ഹൈ ആം ആക്ഷനില്‍ വേഗതില്‍ സ്റ്റംപിനു നേരെ കൃത്യമായി പന്തെറിയാന്‍ കുംബ്ലെയ്ക്കായിരുന്നു. തുടര്‍ച്ചയായി അദ്ദേഹമിത് ചെയ്യും. അങ്ങനെയുള്ള ബൗളര്‍ക്കെതിരേ റണ്‍സ് കണ്ടെത്താന്‍ ഏറെ പ്രയാസമാണ്. ഇന്ത്യയുടെ മാത്രമല്ല ലോകക്രിക്കറ്റിലെ തന്നെ ചാമ്പ്യന്‍ ബൗളറായിരുന്നു കുംബ്ലെ”- സംഗക്കാര പറഞ്ഞു.

ഐ.സി.സി. ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലാണ് സംഗക്കാരയുടെ ഈ തുറന്നുപറച്ചില്‍. ലങ്കന്‍ താരത്തിനു പുറമേ മുന്‍ പാകിസ്താന നായകന്‍ വസീം അക്രവും കുംബ്ലെയുടെ മികവിനെ പുകഴ്ത്തുന്നുണ്ട്.

” ഡല്‍ഹിയില്‍ ഞങ്ങള്‍ക്കെതിരേ ഒരിന്നിങ്‌സിലെ 10 വിക്കറ്റും വീഴ്ത്തിയ കുംബ്ലെയുടെ പ്രകടനം ഓര്‍ക്കുന്നു. എന്റേതായിരുന്നു പത്താമത്തെ വിക്കറ്റ്. മറ്റേത് ലെഗ്‌സ്പിന്നറെക്കാളും വളരെ വ്യത്യസ്തനായ ബൗളറായിരുന്നു കുംബ്ലെ”- അക്രം പറഞ്ഞു.

ടീം ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് കുംബ്ലെ. 1990-ല്‍ അരങ്ങേറിയ കുംബ്ലെ ഇന്ത്യക്കായി 132 ടെസ്റ്റില്‍ നിന്ന് 619 വിക്കറ്റുകളും 271 ഏകദിനങ്ങളില്‍ നിന്ന് 337 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ 74 റണ്‍സിന് 10 വിക്കറ്റും ഏകദിനത്തില്‍ 12 റണ്‍സിന് ആറു വിക്കറ്റും നേടിയതാണ് മികച്ച പ്രകടനം.

Next Story

Popular Stories