Top

‘രാഹുലിനെ തള്ളി നിലത്തിട്ട ബിജെപി ഭരണത്തേക്കുറിച്ച് ഒരു വാക്കെങ്കിലും’; ചെന്നിത്തല ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയാണോയെന്ന് പി രാജീവ്

“രാഹുല്‍ ഗാന്ധിയെ വരെ തള്ളി നിലത്തിട്ട ബിജെപി ഭരണത്തെ സംബന്ധിച്ച് ഒരു വാക്കെങ്കിലും മര്‍മ്മരം പോലെയെങ്കിലും പറയാന്‍”

3 Oct 2020 10:03 AM GMT

‘രാഹുലിനെ തള്ളി നിലത്തിട്ട ബിജെപി ഭരണത്തേക്കുറിച്ച് ഒരു വാക്കെങ്കിലും’; ചെന്നിത്തല ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയാണോയെന്ന് പി രാജീവ്
X

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്ററ്റ് അംഗം പി രാജീവ്. ഇന്ന് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഹാത്രസ് യാത്രയേക്കുറിച്ചോ യുപി പൊലീസില്‍ നിന്ന് നേരിടേണ്ടി വന്ന കൈയ്യേറ്റത്തേക്കുറിച്ചോ ചെന്നിത്തല പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ രാജ്യസഭാംഗത്തിന്റെ വിമര്‍ശനം.

രാഹുല്‍ ഗാന്ധിയെ വരെ തള്ളി നിലത്തിട്ട ബിജെപി ഭരണത്തെ സംബന്ധിച്ച് ഒരു വാക്കെങ്കിലും മര്‍മ്മരം പോലെയെങ്കിലും പറയാന്‍, സിപിഐഎമ്മിനെതിരെ അലറി വിളിക്കുന്നതിനിടയില്‍ ചെന്നിത്തലക്ക് കഴിയുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ തന്നെയാണോ ഇപ്പോഴും ചെന്നിത്തല തുടരുന്നത്?

പി രാജീവ്

പി രാജീവിന്റെ കുറിപ്പ്

ചെന്നിത്തലയുടെ ഇന്നത്തെ പത്രസമ്മേളനം ടിവിയില്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ സ്‌ക്രീനില്‍ ഒഴുകി കൊണ്ടിരിക്കുന്ന വാര്‍ത്ത നോക്കി. കോണ്‍ഗ്രസ്സിന്റെ യു പി പ്രദേശ് കമ്മിറ്റി അധ്യക്ഷനെ വീട്ടുതടങ്കിലാക്കിയെന്ന് എഴുതി കാണിക്കുന്നു . ഹാത്രസിലേക്ക് രാഹുല്‍ ഗാന്ധി യാത്ര പുറപ്പെടുന്നു എന്നും പോലീസ് തടയുമെന്നും വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന പാര്‍ലമെണ്ടറി ചുമതല നിര്‍വഹിക്കുന്ന കോണ്‍ഗ്രസ് നേതാവ് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനം , ഇതു സംബന്ധിച്ച് ഒരു വാക്കെങ്കിലും പറയാതെ അവസാനിപ്പിക്കുന്നത് കണ്ട് ആരും അമ്പരന്നു പോകും. രാഹുല്‍ ഗാന്ധിയെ വരെ തള്ളി നിലത്തിട്ട ബി ജെ പി ഭരണത്തെ സംബന്ധിച്ച് ഒരു വാക്കെങ്കിലും മര്‍മ്മരം പോലെയെങ്കിലും പറയാന്‍, സിപിഐഎമ്മിനെതിരെ അലറി വിളിക്കുന്നതിനിടയില്‍ ചെന്നിത്തലക്ക് കഴിയുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ തന്നെയാണോ ഇപ്പോഴും ചെന്നിത്തല തുടരുന്നത് .

Next Story

Popular Stories