Top

വീണ്ടും പൊട്ടിത്തെറിച്ച് സിദ്ദു; ‘ഞാന്‍ വെറും കാഴ്ചവസ്തു അല്ല’

നവ് ജ്യേത് സിദ്ദുവും മുഖ്യമന്ത്രി അമരീന്ദറും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായി തുടരുന്നതിനിടയില്‍ വീണ്ടും പൊട്ടിത്തെറിച്ച് സിദ്ദു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വെറുമൊരു കാഴ്ച വസ്തു മാത്രമല്ല താനെന്ന് മുഖ്യമന്ത്രി അമരീന്ദറിനെതിരെ നവ ജ്യേത് സിദ്ദു ആഞ്ഞടിച്ചു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ സിദ്ദു-അമരീന്ദര്‍ അഭിപ്രായ ഭിന്നത കോണ്‍ഗ്രസിന് തിരിച്ചടിയാകും. കോണ്‍ഗ്രസില്‍ ഒരു സ്ഥാനവും താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ പാര്‍ട്ടി പ്രചരണത്തിനുപയോഗിക്കാനുള്ള വെറുമൊരു കാഴ്ച്ചവസ്തുമാത്രമല്ല താനെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ദു പൊട്ടിത്തെറിച്ചു. പാര്‍ട്ടിയില്‍ […]

20 Jun 2021 10:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീണ്ടും പൊട്ടിത്തെറിച്ച് സിദ്ദു; ‘ഞാന്‍ വെറും കാഴ്ചവസ്തു അല്ല’
X

നവ് ജ്യേത് സിദ്ദുവും മുഖ്യമന്ത്രി അമരീന്ദറും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായി തുടരുന്നതിനിടയില്‍ വീണ്ടും പൊട്ടിത്തെറിച്ച് സിദ്ദു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വെറുമൊരു കാഴ്ച വസ്തു മാത്രമല്ല താനെന്ന് മുഖ്യമന്ത്രി അമരീന്ദറിനെതിരെ നവ ജ്യേത് സിദ്ദു ആഞ്ഞടിച്ചു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ സിദ്ദു-അമരീന്ദര്‍ അഭിപ്രായ ഭിന്നത കോണ്‍ഗ്രസിന് തിരിച്ചടിയാകും.

കോണ്‍ഗ്രസില്‍ ഒരു സ്ഥാനവും താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ പാര്‍ട്ടി പ്രചരണത്തിനുപയോഗിക്കാനുള്ള വെറുമൊരു കാഴ്ച്ചവസ്തുമാത്രമല്ല താനെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ദു പൊട്ടിത്തെറിച്ചു.

പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങളൊന്നും താന്‍ ആഗ്രഹിക്കുന്നില്ലെന്നുപറഞ്ഞ മുന്‍ ക്രിക്കറ്റര്‍ തെരെഞ്ഞെടുപ്പില്‍ ജനങ്ങളെ ആകര്‍ഷിക്കാനുള്ള വെറുമൊരു കാഴ്ച്ചവസ്തുമാത്രമായിതന്നെകാണരുതെന്നും പറഞ്ഞു. തെരെഞ്ഞെടുപ്പില്‍ തന്നെകാണിച്ച് ജനങ്ങളുടെ വോട്ടുനേടുക അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ അമരീന്ദരിന്റെ പിറകില്‍ ഒതുങ്ങി നടക്കുക എന്നശൈലി തനിക്ക് സ്വീകാര്യമല്ലെന്നും സിദ്ദു ആഞ്ഞടിച്ചു. സ്വര്‍ഥപരമായ നിക്ഷിപ്ത താത്പര്യങ്ങള്‍ അടിച്ചേല്പ്പിക്കുക എന്നശൈലി തനിക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിദ്ദു അമരീന്ദറിനെതിരെ വിമര്‍ശനമുയര്‍ത്തിക്കൊണ്ടുപറഞ്ഞു.ഓരോ മേഖലകളിലും എന്തൊക്കെയാണ് നടക്കുന്നതെന്ന് തനിക്കറിയണം. സ്വാര്‍ഥപരമായ നിക്ഷിപ്ത താത്പര്യങ്ങള്‍ സംസ്ഥാന താത്പര്യങ്ങളെ ഭരിക്കാന്‍ ഇടവരരുത്. താനത് അനുവദിക്കില്ലെന്നും സിദ്ദു പറഞ്ഞു.

അമരീന്ദര്‍ മന്ത്രിസഭയിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ദുവും മുഖ്യമന്ത്രി അമരീന്ദറും തമ്മിലുള്ള അഭിപ്രായഭിന്നത പഞ്ചാബ് നിയമസഭാ തെഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുമ്പൊഴും പരിഹാരിക്കപ്പെടാതെ തുടരുകയാണ്.

Next Story