Top

നൂറാം വാര്‍ഷികദിനത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആശംസകളുമായി കിം ജോങ് ഉന്‍

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് ആശംസകളുമായി ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. കൊവിഡ് മഹാമാരി ഉത്തരകൊറിയയില്‍ രൂക്ഷമാകുമ്പോള്‍ പ്രധാന സഖ്യരാജ്യമായ ചൈനയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് ഊന്നല്‍ നല്കുമെന്നാണ് ആശംസാ സന്ദേശത്തില്‍ കിം ജോങ് യുന്‍ വ്യക്തമാക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനാണ് ഉത്തരകൊറിയന്‍ ഭരണാധികാരി ആശംസാസന്ദേശം അയച്ചത്. ”കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ഐക്യഭാവം ചൈനയും കൊറിയയുമായുള്ള സൗഹൃദം കൂടുതല്‍ ദൃഢമാക്കുന്നതാണ്. കൂടാതെ ചൈനയുമായുള്ള ഉത്തരകൊറിയയുടെ സൗഹൃദം […]

1 July 2021 6:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നൂറാം വാര്‍ഷികദിനത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആശംസകളുമായി കിം ജോങ് ഉന്‍
X

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് ആശംസകളുമായി ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. കൊവിഡ് മഹാമാരി ഉത്തരകൊറിയയില്‍ രൂക്ഷമാകുമ്പോള്‍ പ്രധാന സഖ്യരാജ്യമായ ചൈനയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് ഊന്നല്‍ നല്കുമെന്നാണ് ആശംസാ സന്ദേശത്തില്‍ കിം ജോങ് യുന്‍ വ്യക്തമാക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനാണ് ഉത്തരകൊറിയന്‍ ഭരണാധികാരി ആശംസാസന്ദേശം അയച്ചത്.

”കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ഐക്യഭാവം ചൈനയും കൊറിയയുമായുള്ള സൗഹൃദം കൂടുതല്‍ ദൃഢമാക്കുന്നതാണ്. കൂടാതെ ചൈനയുമായുള്ള ഉത്തരകൊറിയയുടെ സൗഹൃദം കൂടുതല്‍ തന്ത്രപ്രധാന ലക്ഷ്യം കാണണമെന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇരുരാജ്യങ്ങളിലേയും ജനതയുടെ ആഗ്രഹവും ഉത്തരകൊറിയയും ചൈനയും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നാണ്”’, കിം തന്റെ ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കി.

അതിനിടെ കഴിഞ്ഞ ദിവസം നിര്‍ണായക പോളിറ്റ് ബ്യൂറോ യോഗം കിം വിളിച്ചുചേര്‍ത്തിരുന്നു. കൊവിഡ് വൈറസിനെതിരെയുള്ള ക്യാംപെയിനുകളിലെ വീഴ്ച്ച രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് കിമ്മിന്റെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷിക ദിനത്തോട് അനുബന്ധിച്ച സന്ദേശം പുറത്തുവരുന്നത്. അതേസമയം വൈറസ് പ്രതിരോധത്തിന് കിം അന്തരാഷ്ട്രസഹായം തേടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നുണ്ട്.

Next Story