Top

പൊയിന്റ് പട്ടികയുടെ തലപ്പത്ത് എത്താന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; ആദ്യ ജയം ലക്ഷ്യമിട്ട് എഫ്‌സി ഗോവ

നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഗോവക്കാണ് മുന്‍തൂക്കം. ഇരുവരും 12 തവണ ഏറ്റുമുട്ടിയപ്പോള്‍ 5 തവണയും ജയം ഗോവക്ക് ഒപ്പമായിരുന്നു.

30 Nov 2020 6:45 AM GMT

പൊയിന്റ് പട്ടികയുടെ തലപ്പത്ത് എത്താന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; ആദ്യ ജയം ലക്ഷ്യമിട്ട് എഫ്‌സി ഗോവ
X

ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ വിസില്‍ മുഴങ്ങുമ്പോള്‍ എഫ്‌സി ഗോവയുടെ ലക്ഷ്യം മൂന്ന് പോയിന്റ് സ്വന്തമാക്കുക എന്നത് മാത്രമായിരിക്കും. പരിശീലകന്‍ ജുവാന്‍ ഫെറാണ്ടോയുടെ കീഴില്‍ ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബംഗലൂരുവിനെ സമനിലയില്‍ തളച്ചെങ്കിലും ജയം അകന്ന് നിന്നിരുന്നു. രണ്ടാം മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ വഴങ്ങിയ പെനാലിറ്റിയാണ് ഗോവക്ക് വില്ലനായത്. ബംഗലൂരുവിനെതിരെ മികച്ച പ്രകടനം നടത്താന്‍ സാധിച്ചെങ്കിലും ജയം കൈവിട്ടു, മുംബൈക്കെതിരെ റെഡിം ട്‌ലാംഗ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും തിരിച്ചടി ആയെന്ന് ജുവാന്‍ ഫെറാണ്ടൊ വ്യക്തമാക്കി.

എന്നാല്‍ മറുവശത്ത് നോര്‍ത്ത് ഈസ്റ്റ് മികച്ച ഫോമിലാണ്. ഘാനയുടെ വെസിയ അപ്പിയയുടെ ഏക ഗോളില്‍ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയാണ് സീസണ്‍ ആരംഭിച്ചത്. രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം അവേശ സമനിലയും പിടിച്ചു. ഗോവയെ നേരിടുന്നത് കടുത്ത വെല്ലുവിളിയാണെന്നാണ് പരിശീലകന്‍ ജെറാഡ് നസിന്റെ വിലയിരുത്തില്‍

നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഗോവക്കാണ് മുന്‍തൂക്കം. ഇരുവരും 12 തവണ ഏറ്റുമുട്ടിയപ്പോള്‍ 5 തവണയും ജയം ഗോവക്ക് ഒപ്പമായിരുന്നു. നോര്‍ത്ത് ഈസ്റ്റ് രണ്ട് തവണ ജയിച്ചപ്പോള്‍ അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഫറ്റോര്‍ഡയിലെ മൈതനാത്ത് ഇതുവരെ ഗോവയെ കീഴ്‌പ്പെടുത്താന്‍ നോര്‍ത്ത് ഈസ്റ്റിനായിട്ടില്ല.

Next Story