Top

വിജയ പ്രതീക്ഷ; വേവുവോളം കാക്കാമെങ്കില്‍ ആറുവോളം കാക്കാമെന്ന് നൂര്‍ബിന റഷീദ്

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ വിജയ പ്രതീക്ഷയെന്ന് മുസ്ലിം ലീഗ് വനിതാ സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ്. വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും മറ്റ് വിശകലനങ്ങളിലേക്ക് കടക്കുന്നില്ലെന്നും നൂര്‍ബിന പറഞ്ഞു. അടിയൊഴുക്കുകളെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. സ്ഥാനാര്‍ത്ഥി എന്ന രീതിയില്‍ സൗത്ത് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയും ഐക്യജനാധിപത്യ മുന്നണിയും വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വേവുവോളം കാക്കാമെങ്കില്‍ ആറുവോളം കാക്കാമെന്നും 25 വര്‍ഷങ്ങള്‍ക്ക് ശേഷം മുസ്ലിം ലീഗില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിച്ച ഏക വനിത പറയുന്നു. ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവിലാണ് കോഴിക്കോട് സൗത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. നവ്യ […]

1 May 2021 8:51 PM GMT

വിജയ പ്രതീക്ഷ;  വേവുവോളം കാക്കാമെങ്കില്‍ ആറുവോളം കാക്കാമെന്ന് നൂര്‍ബിന റഷീദ്
X

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ വിജയ പ്രതീക്ഷയെന്ന് മുസ്ലിം ലീഗ് വനിതാ സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ്. വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും മറ്റ് വിശകലനങ്ങളിലേക്ക് കടക്കുന്നില്ലെന്നും നൂര്‍ബിന പറഞ്ഞു. അടിയൊഴുക്കുകളെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. സ്ഥാനാര്‍ത്ഥി എന്ന രീതിയില്‍ സൗത്ത് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയും ഐക്യജനാധിപത്യ മുന്നണിയും വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വേവുവോളം കാക്കാമെങ്കില്‍ ആറുവോളം കാക്കാമെന്നും 25 വര്‍ഷങ്ങള്‍ക്ക് ശേഷം മുസ്ലിം ലീഗില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിച്ച ഏക വനിത പറയുന്നു.

ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവിലാണ് കോഴിക്കോട് സൗത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. നവ്യ ഹരിദാസ് ആണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.

വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് നൂര്‍ബിന റഷീദ്. 1996ലാണ് ആദ്യമായി പഴയ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ലീഗ് ഒരു വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്. വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വറിനാണ് അന്ന് നറുക്കുവീണത്. സംസ്ഥാന സാമൂഹികകേഷേമ ബോര്‍ഡ് അധ്യക്ഷയായിരുന്ന അവര്‍ ആ പദവി രാജിവെച്ചാണ് പോരാട്ടത്തിനിറങ്ങിയത്. അന്ന് റിസള്‍ട്ട് വന്നപ്പോള്‍ ലീഗ് കോഴിക്കോട് പരാജയത്തിന്റെ കയ്പ്പറിഞ്ഞു. എളമരം കരീമിനോട് അന്ന് ഖമറുന്നീസ പരാജയപ്പെടുകയായിരുന്നു. പിന്നീട് നീണ്ട 25 വര്‍ഷക്കാലം ലീഗ് വനിതകളെ മുന്നില്‍നിര്‍ത്തി ഒരു ഭാഗ്യപരീക്ഷണം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

ലീഗിന്റെ ആദ്യ സാധ്യതാ പട്ടികയില്‍ എംഎസ്എഫ് ഉപാധ്യക്ഷയായ ഫാത്തിമാ തെഹ്ലിയയുടെ പേരാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്റെ പേരും ഉയര്‍ന്നുകേട്ടിരുന്നു. ഒടുവില്‍ ഇവരെയെല്ലാം തള്ളി രണ്ടാം മത്സരത്തിന് നൂര്‍ബിന റഷീദിന് നറുക്ക് വീഴുകയായിരുന്നു.

Next Story