Top

‘യുഡിഎഫിന് ഇപ്പോള്‍ എന്നോട് വലിയ പ്രേമം’; മുഖ്യമന്ത്രിയുടെ അംഗരക്ഷകന്‍ ആക്രമിച്ചിട്ടില്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിന് പിടിച്ച് തള്ളിയ സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ. അംഗരക്ഷകന്‍ ആക്രമിച്ചില്ലെന്ന് കോവൂര്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. വലിയ ജനസഞ്ചയമാണ് ചക്കുവള്ളിയില്‍ ഇന്നെത്തിയത്. എന്നേയും മുഖ്യമന്ത്രിയേയും എങ്ങനേയും സ്റ്റേജിലെത്തിക്കാനാണ് അംഗരക്ഷകര്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയെ കുന്നത്തൂര്‍ നിവാസികള്‍ ആവേശപൂര്‍വ്വം സ്വീകരിച്ചതില്‍ വിറളി പൂണ്ട് യുഡിഎഫ് കുപ്രചരണം നടത്തുകയാണെന്നും കോവൂര്‍ കുഞ്ഞുമോന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ എന്നെ ആക്രമിച്ചു എന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വരുന്ന ഈ കപടതന്ത്രം കേരളത്തിലെ ജനങ്ങള്‍ […]

25 March 2021 8:29 AM GMT
ഷമീർ എ

‘യുഡിഎഫിന് ഇപ്പോള്‍ എന്നോട് വലിയ പ്രേമം’; മുഖ്യമന്ത്രിയുടെ അംഗരക്ഷകന്‍ ആക്രമിച്ചിട്ടില്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ
X

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിന് പിടിച്ച് തള്ളിയ സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ. അംഗരക്ഷകന്‍ ആക്രമിച്ചില്ലെന്ന് കോവൂര്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. വലിയ ജനസഞ്ചയമാണ് ചക്കുവള്ളിയില്‍ ഇന്നെത്തിയത്. എന്നേയും മുഖ്യമന്ത്രിയേയും എങ്ങനേയും സ്റ്റേജിലെത്തിക്കാനാണ് അംഗരക്ഷകര്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയെ കുന്നത്തൂര്‍ നിവാസികള്‍ ആവേശപൂര്‍വ്വം സ്വീകരിച്ചതില്‍ വിറളി പൂണ്ട് യുഡിഎഫ് കുപ്രചരണം നടത്തുകയാണെന്നും കോവൂര്‍ കുഞ്ഞുമോന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ എന്നെ ആക്രമിച്ചു എന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വരുന്ന ഈ കപടതന്ത്രം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണം. യുഡിഎഫിന് ഇപ്പോള്‍ എന്നോട് വലിയ പ്രേമമാണ്. ഇതിപ്പോള്‍ വലിയ പ്രചരണമായി അവര്‍ മാറ്റിയിരിക്കുകയാണ്.

കോവൂര്‍ കുഞ്ഞുമോന്‍

കുന്നത്തൂരില്‍ എല്‍ഡിഎഫ് യോഗത്തിനിടെ കോവൂര്‍ കുഞ്ഞുമാന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദിയിലേക്ക് കയറുന്നതിനിടെ ആയിരുന്നു സംഭവം. മുഖ്യമന്ത്രി വാഹനത്തില്‍ നിന്നിറങ്ങി സ്റ്റേജിലേക്ക് നടക്കുന്നതിനിടെ വലിയ ജനക്കൂട്ടം വളഞ്ഞു. ഇതിനിടെ ജനക്കൂട്ടത്തെ മുഖ്യമന്ത്രിയില്‍ നിന്ന് അകറ്റാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ മുഖ്യമന്ത്രിയുടെ വലതുവശത്ത് മാസ്‌ക് ധരിച്ച് നിന്നിരുന്ന എംഎല്‍എയെ തള്ളി മാറ്റാന്‍ ശ്രമിച്ചു. ഇത് കണ്ട മുഖ്യമന്ത്രി ഉദ്യോഗസ്ഥന്റെ കൈയില്‍ പിടിക്കുന്നതും ഉദ്യോഗസ്ഥന്‍ മാറിപ്പോകുന്നതും വീഡിയോയിലുണ്ട്. ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലെത്തി. തിരക്കു നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എംഎല്‍എയെ തിരിച്ചറിയാതെ പോയതാണെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ ആവശ്യമില്ലെന്നും കോവൂര്‍ കുഞ്ഞുമോന്റെ ഓഫീസ് പ്രതികരിച്ചു.

സംഭവത്തില്‍ പ്രതികരണവുമായി കുന്നത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂര്‍. 20 വര്‍ഷമായി നാടിന്റെ ജനപ്രതിനിധിയായിരിക്കുന്ന കുഞ്ഞുമോനെ ഈ നാട്ടില്‍ വെച്ച് ഇങ്ങനെ അക്രമിക്കാമെങ്കില്‍ ഈ നാട്ടിലെ സാധാരണക്കാരന്റെ ആത്മാഭിമാനത്തിന് എന്ത് വിലയാണുള്ളതെന്ന് ഉല്ലാസ് കോവൂര്‍ ചോദിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അപമാനിക്കുന്നത് ഈ നാട്ടിലെ ഓരോ സാധാരണക്കാരനും നേരെയുള്ള അപമാനമാണ്. എത്രയും വേഗം എംഎല്‍എ യുടെ മേല്‍ കൈവെച്ച ആ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച് മുഖ്യമന്ത്രി കുഞ്ഞുമോനോടും കുന്നത്തൂരുകാരോടും മാപ്പ് പറയണമെന്നും ഉല്ലാസ് ആവശ്യപ്പെട്ടു.

കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞത്

“ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എനിക്ക് വേണ്ടി കേരളത്തിന്റെ മുഖ്യമന്ത്രി ഇന്ന് രാവിലെ ചക്കുവള്ളിയില്‍ വരികയുണ്ടായി. കുന്നത്തൂര്‍ മണ്ഡലം കണ്ട ഏറ്റവും വലിയ ജനസഞ്ചയമാണ് അവിടെ കാണാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രിയോടൊപ്പം സഞ്ചരിച്ച എന്നേയും മുഖ്യമന്ത്രിയേയും അംഗരക്ഷകര്‍ സ്റ്റേജില്‍ എത്തിക്കുന്നതിന് വേണ്ടി വലിയ പരിശ്രമമായിരുന്നു നടത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ എന്നെ ആക്രമിച്ചു എന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വരുന്ന ഈ കപടതന്ത്രം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണം. യുഡിഎഫിന് ഇപ്പോള്‍ എന്നോട് വലിയ പ്രേമമാണ്. ഇതിപ്പോള്‍ വലിയ പ്രചരണമായി അവര്‍ മാറ്റിയിരിക്കുകയാണ്. എനിക്ക് ജനങ്ങളോട് പറയാനുള്ളത്, കേരളത്തിന് പ്രിയപ്പെട്ട മുഖ്യമന്ത്രി വന്നപ്പോള്‍ വളരെ ആവേശകരമായിട്ടാണ് കുന്നത്തൂര്‍ നിവാസികള്‍ സ്വീകരിച്ചത്. ഇതില്‍ വിറളി പൂണ്ടാണ് ബോധപൂര്‍വ്വം അംഗരക്ഷകര്‍ എന്നെ ആക്രമിച്ചു എന്ന് പറയുന്നത്. ഒരിക്കലും അത് ശരിയല്ല. അംഗരക്ഷകര്‍ എന്നേയും മുഖ്യമന്ത്രിയേയും എങ്ങനെയെങ്കിലും സ്റ്റേജില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ഇടപെട്ടിട്ടുള്ളത്. കേരളത്തിലെ ജനങ്ങളെ ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയില്‍ പരത്തുന്ന ഈ പ്രചരണം കുപ്രചരണമാണ്. ഇത് അവസാനിപ്പിക്കണമെന്നാണ് നിങ്ങളോട് എനിക്ക് സവിനയം പറയാനുള്ളത്.”

Next Story