Top

‘ഗുണകരമായവര്‍ വിജയിക്കട്ടെ’; ഒരു പാര്‍ട്ടിയോടും പ്രത്യേക മമതയില്ലെന്ന് കാന്തപുരം

ഏതെങ്കിലും പാര്‍ട്ടിയോട് പ്രത്യേക മമതയോ പ്രത്യേക താല്‍പര്യമോ ഇല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. നാടിന് ഗുണകരമായവര്‍ വിജയിക്കട്ടെയെന്ന് കാന്തപുരം പറഞ്ഞു. കുറ്റിക്കോല്‍ സഫ എജ്യൂക്കേഷന്‍ സെന്റര്‍ കാമ്പസിലെ സഫ മസ്ജിദിന്റെ ഉദ്ഘാടന പൊതുസമ്മേളനത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. പ്രസ്താവന നടത്തുമ്പോള്‍ ഉദുമയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയ, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പു എന്നിവര്‍ വേദിയിലുണ്ടായിരുന്നു. എന്റെ ഇടതും വലതും രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഇരിപ്പുണ്ട്. എല്ലാവരും […]

25 March 2021 5:05 AM GMT

‘ഗുണകരമായവര്‍ വിജയിക്കട്ടെ’; ഒരു പാര്‍ട്ടിയോടും പ്രത്യേക മമതയില്ലെന്ന് കാന്തപുരം
X

ഏതെങ്കിലും പാര്‍ട്ടിയോട് പ്രത്യേക മമതയോ പ്രത്യേക താല്‍പര്യമോ ഇല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. നാടിന് ഗുണകരമായവര്‍ വിജയിക്കട്ടെയെന്ന് കാന്തപുരം പറഞ്ഞു. കുറ്റിക്കോല്‍ സഫ എജ്യൂക്കേഷന്‍ സെന്റര്‍ കാമ്പസിലെ സഫ മസ്ജിദിന്റെ ഉദ്ഘാടന പൊതുസമ്മേളനത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. പ്രസ്താവന നടത്തുമ്പോള്‍ ഉദുമയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയ, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പു എന്നിവര്‍ വേദിയിലുണ്ടായിരുന്നു.

എന്റെ ഇടതും വലതും രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഇരിപ്പുണ്ട്. എല്ലാവരും ഒരുമിച്ച് രാഷ്ട്ര നന്മക്കായി പ്രവര്‍ത്തിക്കണം.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംപി അബ്ദുസമദ് സമദാനി കാന്തപുരത്തെ പരിഹസിച്ച് പ്രസംഗിക്കുന്നതായി ആരോപിക്കുന്ന വീഡിയോ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. പ്രസംഗം തന്റേതല്ലെന്ന് ചൂണ്ടിക്കാട്ടി അബ്ദുസമദ് സമദാനി രംഗത്തെത്തുകയുണ്ടായി. സാമ്യതയുള്ള ശബ്ദം ഉപയോഗിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാക്കി പ്രചരിപ്പിക്കുന്നെന്ന പരാതിയുമായി ലീഗ് നേതാവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍, മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട്, വരണാധികാരി കൂടിയായ മലപ്പുറം ജില്ലാ കളക്ടര്‍ എന്നിവരെയാണ് സമീപിച്ചത്.

വീഡിയോയിലെ വാക്കുകള്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാബുവിന്റേതാണെന്ന് ചൂണ്ടിക്കാണിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ‘കാരന്തൂര്‍ കാവിലെ കാന്തപ്പനെ ആരാധിക്കുന്ന കാന്തമതം’ എന്നതടക്കമുള്ള പ്രസ്താവനകള്‍ പ്രസംഗത്തിലുണ്ടായിരുന്നു. പഴയ വീഡിയോ വിവാദമായതിന് പിന്നാലെ കാന്തപുരം വിഭാഗം ലീഗിനെതിരെ രംഗത്തെത്തി. സംഭവത്തില്‍ മുസ്ലിം ലീഗ് നേതൃത്വവും കോണ്‍ഗ്രസും പ്രതികരിക്കണമെന്ന് സമസ്ത കേരള എസ്‌വൈഎസ് നേതാവ് മുഹമ്മദാലി കിനാലൂര്‍ ആവശ്യപ്പെടുകയുണ്ടായി.

Next Story