Top

ഇല്ല… ഗില്ലിനു പകരം മറ്റു താരങ്ങളെ അയയ്ക്കില്ല; ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ആവശ്യം തള്ളി ബി.സി.സി.ഐ.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ പരുക്കേറ്റ ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനു പകരം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ രണ്ടു താരങ്ങളെ എത്തിക്കണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിന്റെ ആവശ്യം തള്ളി ബി.സി.സി.ഐ. ഗില്ലിനു പകരം മറ്റു താരങ്ങളെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കില്ലെന്നും നിലവില്‍ ടീമിനൊപ്പമുള്ള കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, റിസര്‍വ് താരം അഭിമന്യു മിഥുന്‍ എന്നിവരെ പരിഗണിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ബി.സി.സി.ഐ. വൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റ ഗില്ലിനെ നാട്ടിലേക്ക് തിരിച്ച് എത്തിക്കാന്‍ കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ. […]

8 July 2021 1:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇല്ല… ഗില്ലിനു പകരം മറ്റു താരങ്ങളെ അയയ്ക്കില്ല; ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ആവശ്യം തള്ളി ബി.സി.സി.ഐ.
X

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ പരുക്കേറ്റ ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനു പകരം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ രണ്ടു താരങ്ങളെ എത്തിക്കണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിന്റെ ആവശ്യം തള്ളി ബി.സി.സി.ഐ.

ഗില്ലിനു പകരം മറ്റു താരങ്ങളെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കില്ലെന്നും നിലവില്‍ ടീമിനൊപ്പമുള്ള കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, റിസര്‍വ് താരം അഭിമന്യു മിഥുന്‍ എന്നിവരെ പരിഗണിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ബി.സി.സി.ഐ. വൃത്തങ്ങള്‍ അറിയിച്ചു.

പരുക്കേറ്റ ഗില്ലിനെ നാട്ടിലേക്ക് തിരിച്ച് എത്തിക്കാന്‍ കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ. തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് പകരക്കാരായി രണ്ടു താരങ്ങളെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കണമെന്നു ടീം മാനേജ്‌മെന്റ് ബി.സി.സി.ഐയോട് ആവശ്യപ്പെട്ടത്. യുവതാരങ്ങളായ പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരെ എത്തിക്കാനായിരുന്നു മാനേജ്‌മെന്റ് ലക്ഷ്യമിട്ടത്.

എന്നാല്‍ ഈ ആവശ്യം ബി.സി.സി.ഐ. നിരാകരിക്കുകയായിരുന്നു. നായകന്‍ വിരാട് കോഹ്ലിയുമായി ചര്‍ച്ച ചെയ്താണ് റിസര്‍വ താരങ്ങള്‍ അടക്കമുള്ള ടീമിനെ തെരഞ്ഞെടുത്തതെന്നും ഒരു താരത്തിനു പരുക്കേറ്റാല്‍ മറ്റു താരങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നു മാനേജ്‌മെന്റിന് ധാരണ വേണമെന്നും ബി.സി.സി.ഐ. വ്യക്തമാക്കി.

ഗില്ലിന്റെ അഭാവത്തില്‍ ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ രോഹിത് ശര്‍മയ്ക്കൊപ്പം ആരിറങ്ങുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മായങ്ക് അഗര്‍വാള്‍, കെ.എല്‍. രാഹുല്‍ എന്നിവരാണ് നിലവിലെ ടീമിലുള്ള ഓപ്പണര്‍മാര്‍.

Next Story

Popular Stories