Top

എക്കാലത്തെയും മികച്ച ഏകദിന ടീമിനെ പ്രഖ്യാപിച്ച് അക്തര്‍; കോഹ്ലിക്കും അസമിനും സ്ഥാനമില്ല

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഏകദിന ടീമിനെ തെരഞ്ഞെടുത്ത് പാകിസ്താന്‍ മുന്‍ പേസര്‍ ഷോയ്ബ് അക്തര്‍. സമീപകാല ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന സ്ഥാനത്തിനു വേണ്ടി പോരടിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കും പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനും അക്തറിന്റെ ടീമില്‍ സ്ഥാനമില്ലെന്നത് ശ്രദ്ധേയമായി. ഇരുതാരങ്ങളെയും തഴഞ്ഞ അക്തറിന്റെ ടീമില്‍ സമീപകാല താരങ്ങളില്‍ ആരുമില്ലെന്നതിനു പുറമേ തനിക്കും ഏകദിന ക്രിക്കറ്റിലെ ഏറ്റവും സ്‌ഫോടകാത്മക ബാറ്റിങ് ശൈലിക്ക് ഉടമയായ വിവ് റിച്ചാര്‍ഡ്‌സിനും സ്ഥാനമില്ലെന്നത് കൗതുകകരമായി. ടീമില്‍ നാലു […]

18 July 2021 9:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എക്കാലത്തെയും മികച്ച ഏകദിന ടീമിനെ പ്രഖ്യാപിച്ച് അക്തര്‍; കോഹ്ലിക്കും അസമിനും സ്ഥാനമില്ല
X

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഏകദിന ടീമിനെ തെരഞ്ഞെടുത്ത് പാകിസ്താന്‍ മുന്‍ പേസര്‍ ഷോയ്ബ് അക്തര്‍. സമീപകാല ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന സ്ഥാനത്തിനു വേണ്ടി പോരടിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കും പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനും അക്തറിന്റെ ടീമില്‍ സ്ഥാനമില്ലെന്നത് ശ്രദ്ധേയമായി.

ഇരുതാരങ്ങളെയും തഴഞ്ഞ അക്തറിന്റെ ടീമില്‍ സമീപകാല താരങ്ങളില്‍ ആരുമില്ലെന്നതിനു പുറമേ തനിക്കും ഏകദിന ക്രിക്കറ്റിലെ ഏറ്റവും സ്‌ഫോടകാത്മക ബാറ്റിങ് ശൈലിക്ക് ഉടമയായ വിവ് റിച്ചാര്‍ഡ്‌സിനും സ്ഥാനമില്ലെന്നത് കൗതുകകരമായി. ടീമില്‍ നാലു ഇന്ത്യന്‍ താരങ്ങളും നാല് പാകിസ്താന്‍ താരങ്ങളും ഇടംനേടി.

വെസ്റ്റിന്‍ഡീസ് ഇതിഹാസമായിരുന്ന ഗോര്‍ഡന്‍ ഗ്രീനിഡ്ജും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുമാണ് അക്തറിന്റെ ടീമിലെ ഓപ്പണര്‍മാര്‍. മധ്യനിര പൂര്‍ണമായും പാകിസ്താന്‍ ആധിപത്യമാണ്. മൂന്നും നാലും സ്ഥാനങ്ങളില്‍ പാക് ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്മാരായിരുന്ന സയീദ് അന്‍വറും ഇന്‍സമാം ഉള്‍ ഹഖും ഇറങ്ങും.

മുന്‍ ഇന്ത്യന്‍ നായകന്‍ മഹന്ദ്രേ സിങ് ധോണിയാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. അതേസമയം ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പറായിരുന്ന ആദം ഗില്‍ക്രിസ്റ്റും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഓള്‍റൗണ്ടര്‍മാരായി ഇന്ത്യന്‍ ഇതിഹാസങ്ങളായ കപില്‍ ദേവും യുവ്‌രാജ് സിങ്ങുമാണ് ഇടംപിടിച്ചിരിക്കുന്നത്.

പാക് ബൗളിങ്ങിന്റെ കുന്തമുനകളായിരുന്ന വസീം അക്രവും വഖാര്‍ യൂനിസുമാണ് അക്തറിന്റെ പേസര്‍മാര്‍. ടീമിലെ ഏക സ്‌പെഷലിസ്റ്റ് സ്പിന്നറായി ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വേണും ഇടംനേടി. ധോണിയെത്തഴഞ്ഞ് വോണിനെയാണ് അക്തര്‍ ടീമിന്റെ നായകനായി തെരഞ്ഞെടുത്തിരിക്കുന്നത്.

തന്റെ ഏകദിന ഇലവന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ അക്തറിനു സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയാണ്. കോഹ്ലിയെ ഒഴിവാക്കിയതിലുള്ള പ്രതിഷേധവുമായി ഇന്ത്യന്‍ ആരാധകരാണ് ടീമിനെ ഇഴകീറി പരീക്ഷിക്കുന്നത്. നാല് ഓപ്പണര്‍മാരും രണ്ട് വിക്കറ്റ് കീപ്പര്‍മാരുമായി ടീമിനെ ഇറക്കാന്‍ അക്തറിനു മാത്രമേ കഴിയൂയെന്നാണ് ആരാധകരുടെ പരിഹാസം.

ഗ്രീനിഡ്ജിനും സച്ചിനും പുറമേ അന്‍വറും ഗില്‍ക്രിസ്റ്റും ഓപ്പണിങ്ങിലാണ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളത്. ഓപ്പണിങ് സ്‌പെഷലിസ്റ്റുകളായ നാലു പേരാണ് ടീമില്‍ ഇടംനേടിയത്. കൂടാതെ രണ്ടു വിക്കറ്റ്കീപ്പര്‍മാരും. ധോണിയെ തഴഞ്ഞ് വോണിനെ നായകനാക്കിയതിലും ഇന്ത്യന്‍ ആരാധകര്‍ അക്തറിനെ പരിഹസിക്കുന്നുണ്ട്.

Next Story

Popular Stories