അത് നടപ്പായോ?; കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്നേ 20 ലക്ഷം പേര്‍ക്ക് തൊഴിലെന്ന വാഗ്ദാനത്തിന് ട്രോള്‍; മറുപടിയുമായി ധനമന്ത്രി
അധികാരത്തിലെത്തിയാല്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ എല്‍ഡിഎഫ് വാഗ്ദാനത്തെ ട്രോളേണ്ട ആവശ്യമില്ലെന്ന് ധമന്ത്രി ടി എം തോമസ് ഐസക്. പിഎസ്സി നിയമനങ്ങളും ചെറുകിട-കുടുംബശ്രീ സംരംഭങ്ങളുടെ എണ്ണവും ഐടി മേഖലയിലെ വളര്‍ച്ചയും ചൂണ്ടിക്കാണിച്ചാണ് ധനമന്ത്രിയുടെ പ്രതികരണം. 11.50 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചു. കോവിഡുമൂലം കഴിഞ്ഞ ഒരു വര്‍ഷക്കാലം തൊഴില്‍ദാന പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണ സ്തംഭനത്തിലായി. എന്നിട്ടും മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയിലൂടെ 1.8 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കി. തോമസ് ഐസക് […]

അധികാരത്തിലെത്തിയാല്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ എല്‍ഡിഎഫ് വാഗ്ദാനത്തെ ട്രോളേണ്ട ആവശ്യമില്ലെന്ന് ധമന്ത്രി ടി എം തോമസ് ഐസക്. പിഎസ്സി നിയമനങ്ങളും ചെറുകിട-കുടുംബശ്രീ സംരംഭങ്ങളുടെ എണ്ണവും ഐടി മേഖലയിലെ വളര്‍ച്ചയും ചൂണ്ടിക്കാണിച്ചാണ് ധനമന്ത്രിയുടെ പ്രതികരണം.
11.50 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചു. കോവിഡുമൂലം കഴിഞ്ഞ ഒരു വര്‍ഷക്കാലം തൊഴില്‍ദാന പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണ സ്തംഭനത്തിലായി. എന്നിട്ടും മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയിലൂടെ 1.8 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കി.
തോമസ് ഐസക്
ധനമന്ത്രിയുടെ പ്രതികരണം
1987 ലെ പ്രകടന പത്രികയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു തൊഴില്‍ദാന പദ്ധതി മുന്നോട്ട് വച്ചത്. കേന്ദ്ര ഗോഡൗണുകളില്‍ കുന്നുകൂടി കിടക്കുന്ന ധാന്യങ്ങള്‍ ഉപയോഗിച്ച് 20 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുവാന്‍ ഒരു ഫുഡ് ഫോര്‍ വര്‍ക്ക് പ്രോഗ്രാം ആവിഷ്ക്കരിക്കും എന്നാണ് പറഞ്ഞത്. എന്നാല്‍ കേന്ദ്രം അങ്ങനെ ധാന്യം തരുവാന്‍ തയ്യാറായില്ല. അവര്‍ തന്നെ ഇത്തരമൊരു പരിപാടി ആവിഷ്ക്കരിക്കുകയാണ് ഉണ്ടായത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതു നടപ്പായോ എന്ന ട്രോളുകള്‍ ഏറെ കണ്ടു. കണക്കുകള്‍ ഇതാ.
1.5 ലക്ഷം പി.എസ്.സി. നിയമനങ്ങള്‍ നടന്നു.
ചെറുകിട സംരംഭങ്ങളുടെ എണ്ണം 82000 ല്‍ നിന്ന് 1.4 ലക്ഷമായി ഉയര്‍ന്നു. ഇതിന്റെ ഫലമായി 2.2 ലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചു.
കുടുംബശ്രീ തൊഴില്‍ സംരംഭങ്ങളുടെ എണ്ണം 1.01 ലക്ഷത്തില്‍ നിന്ന് 3.01 ലക്ഷമായി ഉയര്‍ന്നു. 4 ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ ലഭിച്ചു. കൃഷി ഗ്രൂപ്പുകളുടെ എണ്ണം 0.54 ലക്ഷത്തില്‍ നിന്ന് 0.72 ലക്ഷമായി ഉയര്‍ന്നു. 1 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചു.
സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണം 300 ല്‍ നിന്ന് 3900 ആയി. 25000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു.
മറ്റു സര്‍ക്കാര്‍ വികസന ഏജന്‍സികളില്‍ നിന്ന് 50000 തൊഴില്‍ യൂണിറ്റുകള്ക്കെങ്കിലും വായ്പ ലഭിച്ചിട്ടുണ്ട്. 1 ലക്ഷം പേര്‍ക്ക് തൊഴില്‍.
ഐ ടി മേഖലയില്‍ മാത്രം 1 ലക്ഷത്തിലേറെ ആളുകള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്. മറ്റു സംഘടിത മേഖലകളി. 50000 പേര്‍ക്കെങ്കിലും തൊഴില്‍ ലഭിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.
ഇത്രയും ചേര്‍ക്കുമ്പോള്‍ തന്നെ 11.50 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചു. കോവിഡുമൂലം കഴിഞ്ഞ ഒരു വര്‍ഷക്കാലം തൊഴില്‍ദാന പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണ സ്തംഭനത്തിലായി. എന്നിട്ടും മുഖ്യമന്ത്രിയുടെ 100 ദിന പരിപാടിയിലൂടെ 1.8 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കി.
ചുരുക്കത്തില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കുമെന്നതിനെക്കുറിച്ച് ട്രോളാനൊന്നുമില്ല.
ഇത്തവണ 40 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് വാഗ്ദാനം. തൃണമൂലും, ഡി.എം.കെ.യും തൊഴില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കേരളത്തെക്കാള്‍ വലിയ സംസ്ഥാനങ്ങളായിട്ടും, അവര്‍ വാഗ്ദാനം ചെയ്യുന്ന തൊഴിലവസരങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വാഗ്ദാനം ചെയ്യുന്നതിന്റെ പകുതിയില്‍ താഴെയേ വരൂ. മാത്രമല്ല, 40 ലക്ഷം തൊഴിലവസരത്തില്‍ പകുതിയിലേറെ അഭ്യസ്തവിദ്യര്‍ക്കായുള്ള തൊഴിലവസരങ്ങളാണ്. വിശദാംശങ്ങള്‍ക്ക് മാനിഫെസ്റ്റോ മനസ്സിരുത്തി വായിക്കുകയേ നിര്‍വ്വാഹമുള്ളൂ.
എങ്കിലും ചുരുക്കത്തില്‍,
- 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുവാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി തൊഴിലവസരങ്ങള്‍
- സര്‍ക്കാര്‍ അടക്കം സംഘടിത മേഖലയില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍
- കുടുംബശ്രീ, ജില്ലാ വ്യവസായ വികസന ഏജന്‍സികള്‍ തുടങ്ങിയവരുടെ ആഭിമുഖ്യത്തില്‍ 15 ലക്ഷം തൊഴിലവസരങ്ങള്‍
ഞാന്‍ ഉറപ്പിച്ചു പറയുന്നു. ഇത് തികച്ചും പ്രായോഗികമായ ലക്ഷ്യമാണ്. ഇതിനുള്ള കര്‍മ്മ പരിപാടി 2021-22 ലെ ബജറ്റിലുണ്ട്. പ്രീ-പോള്‍ സര്‍വ്വേകളില്‍ തൊഴിലില്ലായ്മയാണ് ഏറ്റവും പ്രധാന വികസന പ്രശ്നമായി ജനങ്ങള്‍ ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കൃത്യമായ ഒരു പരിപാടി പ്രകടന പത്രിക മുന്നോട്ട് വയ്ക്കുന്നു.
എന്നാന് എന്റെ അഭിപ്രായത്തില്‍ പ്രകടന പത്രികയുടെ ഹൈലൈറ്റ് തൊഴില്‍ സൃഷ്ടിയാണ്. വര്‍ഗീയ ശക്തികള്‍ക്ക് ഒരു പങ്കാളിത്തവുമില്ലാത്ത ഭരണം, ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയത്തിന് വലിയ കരുത്തു പകരും. കേരളത്തിലെ ഇടതുപക്ഷ ബദല്‍ ഇന്ത്യയ്ക്കു മാതൃകയായിത്തീരും. സാമൂഹ്യക്ഷേമത്തിനോടൊപ്പം ആധുനിക സാമ്പത്തിക വളര്‍ച്ചയും ഉറപ്പുനല്‍കുന്ന ഒരു കേരളം നമുക്കു സൃഷ്ടിക്കാം. മലയാളിയുടെ അന്തസ് ലോകത്തില്‍ ഉയര്‍ന്നു നിന്ന കാലമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷം. അത് അങ്ങനെ തന്നെ എന്നും നിലനില്‍ക്കുമെന്ന് ഉറപ്പിക്കാന്‍ എല്‍ഡിഎഫ് ഭരണം തുടരണം.