Top

‘ഇത്തവണ കൊട്ടിക്കലാശമില്ല’; പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കുമെന്ന് മാണി സി കാപ്പന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ താന്‍ കൊട്ടിക്കലാശം സംഘടിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പന്‍. ഇതിന് ചിലവ് വരുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കാനും തീരുമാനിച്ചെന്ന് കാപ്പന്‍ അറിയിച്ചു. വിശുദ്ധവാരമായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പരസ്യ പ്രചാരണങ്ങളില്‍ നിന്ന് മാറി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മാണി സി കാപ്പന്റെ വാക്കുകള്‍: പ്രിയ പാലാക്കാരെ,ഏതൊരു തെരഞ്ഞെടുപ്പിന്റെയും പ്രചാരണഘട്ടത്തിലെ അവസാന നടപടി എന്ന നിലയില്‍ ആണ് കൊട്ടിക്കലാശം നടത്തുന്നത്. പരസ്യ പ്രചാരണങ്ങള്‍ക്ക് അന്ത്യം കുറിക്കുക എന്നിതിലുപരി ഓരോ സ്ഥാനാര്‍ത്ഥിയുടെ ശക്തിയും […]

1 April 2021 9:24 AM GMT

‘ഇത്തവണ കൊട്ടിക്കലാശമില്ല’; പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കുമെന്ന് മാണി സി കാപ്പന്‍
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ താന്‍ കൊട്ടിക്കലാശം സംഘടിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പന്‍. ഇതിന് ചിലവ് വരുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കാനും തീരുമാനിച്ചെന്ന് കാപ്പന്‍ അറിയിച്ചു. വിശുദ്ധവാരമായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പരസ്യ പ്രചാരണങ്ങളില്‍ നിന്ന് മാറി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാണി സി കാപ്പന്റെ വാക്കുകള്‍: പ്രിയ പാലാക്കാരെ,
ഏതൊരു തെരഞ്ഞെടുപ്പിന്റെയും പ്രചാരണഘട്ടത്തിലെ അവസാന നടപടി എന്ന നിലയില്‍ ആണ് കൊട്ടിക്കലാശം നടത്തുന്നത്. പരസ്യ പ്രചാരണങ്ങള്‍ക്ക് അന്ത്യം കുറിക്കുക എന്നിതിലുപരി ഓരോ സ്ഥാനാര്‍ത്ഥിയുടെ ശക്തിയും കരുത്തും ജനസ്വാധീനവും തെളിയിക്കപെടും എന്ന് വിശ്വസിക്കുന്ന ഒരു പ്രക്രിയ കൂടി ആണ് കൊട്ടിക്കലാശം. പതിവിനു വിപരീതമായി ഇത്തവണ എന്റെ പ്രചരണത്തിന്റെ ഭാഗമായി കൊട്ടിക്കലാശം വേണ്ട എന്ന് തീരുമാനിക്കുക ആണ്. വിശുദ്ധവാരമായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പരസ്യ പ്രചാരണങ്ങളില്‍ നിന്ന് മാറി നില്‍ക്കാനും, ഞായറാഴ്ച നടക്കേണ്ട കൊട്ടിക്കലാശം ഒഴിവാക്കി, അതിനു ചിലവ് വരുമെന്ന് കരുതുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കാനും തീരുമാനിച്ചു. കൊട്ടി കലാശത്തിന് പകരം, മണ്ഡലം തലത്തില്‍ ആര്‍ഭാടരഹിതമായ സമാപനം നടത്താനാണ് തീരുമാനം. ഈ തീരുമാനം നമ്മുടെ പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ഏറ്റെടുക്കണം എന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Next Story