മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വേണ്ട; വിവാദ ഉത്തരവ് പിന്‍വലിച്ച് ലക്ഷദ്വീപ് ഭരണകൂടം
പ്രാദേശിക മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടം പിന്‍വലിച്ചു. സുരക്ഷ മുന്‍കരുതലിന്റെ പേരില്‍ പ്രഖ്യാപിക്കപ്പെട്ട ഉത്തരവ് ജനകീയ പ്രതിഷേധത്തെതുടര്‍ന്നാണ് പിന്‍വലിച്ചത്. ദ്വീപുകളിലേക്ക് വരുന്ന ഉരു, വെസലുകള്‍, കപ്പലുകള്‍ എന്നിവ നങ്കൂരമിടുന്നിട സ്ഥലങ്ങളിലും ഹെലിപാഡുകളിലും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വേണമെന്ന ഉത്തരവും റദ്ദാക്കിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ അഡൈ്വസറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു വിവാദ ഉത്തരവ് പ്രഖ്യാപിക്കപ്പെട്ടത്. ലക്ഷദ്വീപിലെ പ്രദേശിക മത്സ്യ ബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു തീരുമാനം. […]
9 Jun 2021 6:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പ്രാദേശിക മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടം പിന്‍വലിച്ചു. സുരക്ഷ മുന്‍കരുതലിന്റെ പേരില്‍ പ്രഖ്യാപിക്കപ്പെട്ട ഉത്തരവ് ജനകീയ പ്രതിഷേധത്തെതുടര്‍ന്നാണ് പിന്‍വലിച്ചത്. ദ്വീപുകളിലേക്ക് വരുന്ന ഉരു, വെസലുകള്‍, കപ്പലുകള്‍ എന്നിവ നങ്കൂരമിടുന്നിട സ്ഥലങ്ങളിലും ഹെലിപാഡുകളിലും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വേണമെന്ന ഉത്തരവും റദ്ദാക്കിയിട്ടുണ്ട്.
അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ അഡൈ്വസറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു വിവാദ ഉത്തരവ് പ്രഖ്യാപിക്കപ്പെട്ടത്. ലക്ഷദ്വീപിലെ പ്രദേശിക മത്സ്യ ബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു തീരുമാനം.
മത്സ്യതൊഴിലാളികള്‍ ആരെല്ലാമായി ബന്ധപ്പെടുന്നു, ദ്വീപിന് പുറത്തുനിന്നുള്ള ആരെങ്കിലും മത്സ്യബന്ധന ബോട്ടുകളില്‍ ദ്വീപുകളില്‍ എത്തുന്നുണ്ടോ എന്നതടക്കം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ദ്വീപിലേക്ക് ചരക്കുമായെത്തുന്ന ഉരു കര്‍ശനമായി പരിശോധിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതെല്ലാം അഡ്മിന്സ്ട്രേറ്റര്ക്കെതിരായുള്ള പ്രതിഷേധങ്ങളെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് നിരീക്ഷിക്കപ്പെട്ടത്.
ഓലയും തേങ്ങയും പറമ്പിലിട്ടാല്‍ പിഴയും ശിക്ഷയും ഉണ്ടാകുമെന്നതടക്കമുള്ള വിചിത്ര ഉത്തരവുകളും ഇത്തരത്തില്‍ അഡ്മിനിസ്ട്രേഷന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ദ്വീപ് മലിനമാകുന്നത് ഒഴിവാക്കുന്നതിനായാണ് ഉത്തരവെന്നായിരുന്നു വാദം. ഖരമാലിന്യങ്ങള്‍ കത്തിക്കരുത്, അവ വാഹനങ്ങള്‍ ഇല്ലാതെ മാറ്റരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. ദ്വീപുകാര്‍ക്കെതിരെ കേസെടുക്കാനാണ് ഇത്തരത്തില്‍ വിചിത്ര ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതെന്ന ആരോപണം ശക്തമാണ്.
Also Read: ‘ഈ കോണ്‍ഗ്രസ് എങ്ങനെയാണ് ബിജെപിക്കെതിരെ ജനങ്ങളെ അണിനിരത്തുന്നത്?’ സുധാകരനെയും പരാമര്‍ശിച്ച് എംഎ ബേബി