‘വൈകാരികതയെ രാഷ്ട്രീയവുമായും അച്ചടക്കവുമായും കൂട്ടിക്കെട്ടേണ്ടതില്ല’; പ്രതിഷേധിക്കുന്നവര്‍ തന്നെ പ്രവര്ത്തിക്കാനിറങ്ങുമെന്ന് എ വിജയരാഘവന്
സീറ്റ് വെച്ചുമാറലിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും അതൃപ്തി പരസ്യമാക്കി അണികള്‍ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളെ ഗൗരവമായി കാണുന്നില്ലെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്. സ്ഥാനാര്‍ഥിത്വം രൂപം കൊള്ളുന്നത് കേവല പ്രാദേശികതകളിലല്ല സമഗ്രമായ പരിശോധനകളിലൂടെയാണെന്ന് വിജയരാഘവന് പറഞ്ഞു. പ്രതിഷേധങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ അത്യപൂര്‍വ്വമായി തന്നെയേ ഉണ്ടാകാറുള്ളൂ. ഇത് പ്രാദേശികമായുള്ള ഒരു സംഭവമാണ്. ഇതിനേക്കാള്‍ വലിയ പ്രകടനങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. നിലമ്പൂരില്‍ സ്ഥാനാര്‍ഥിയായി പി വി അന്‍വറിനെ പ്രഖ്യാപിച്ചപ്പോള്‍ അവിടെ മാത്രം 32 പ്രകടനങ്ങളുണ്ടായി. പക്ഷെ, പ്രതിഷേധിച്ചവര്‍ തന്നെ […]

സീറ്റ് വെച്ചുമാറലിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും അതൃപ്തി പരസ്യമാക്കി അണികള്‍ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളെ ഗൗരവമായി കാണുന്നില്ലെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്. സ്ഥാനാര്‍ഥിത്വം രൂപം കൊള്ളുന്നത് കേവല പ്രാദേശികതകളിലല്ല സമഗ്രമായ പരിശോധനകളിലൂടെയാണെന്ന് വിജയരാഘവന് പറഞ്ഞു. പ്രതിഷേധങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ അത്യപൂര്‍വ്വമായി തന്നെയേ ഉണ്ടാകാറുള്ളൂ. ഇത് പ്രാദേശികമായുള്ള ഒരു സംഭവമാണ്. ഇതിനേക്കാള്‍ വലിയ പ്രകടനങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. നിലമ്പൂരില്‍ സ്ഥാനാര്‍ഥിയായി പി വി അന്‍വറിനെ പ്രഖ്യാപിച്ചപ്പോള്‍ അവിടെ മാത്രം 32 പ്രകടനങ്ങളുണ്ടായി. പക്ഷെ, പ്രതിഷേധിച്ചവര്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങി സ്ഥാനാര്‍ഥിയെ ജയിപ്പിച്ചെന്നും വിജയരാഘവന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം.
ഇന്നാണ് സിപിഐഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചത്. ഇപ്പോഴാണ് അത് ജനങ്ങളുടെ മുന്നിലെത്തിയത്. ബാക്കിയെല്ലാം ഊഹാപോഹങ്ങളാണ്. അതിന്റെ അടിസ്ഥാനത്തില്‍ വരുന്ന ഏതെങ്കിലും തരത്തിലുള്ള വൈകാരികതയെ രാഷ്ട്രീയമായിട്ടും അച്ചടക്കമായിട്ടും കൂട്ടിക്കെട്ടേണ്ടതില്ല.
എ വിജയരാഘവന്
ഇത്തരം പ്രതിഷേധങ്ങളില്‍ പാര്‍ട്ടി അംഗങ്ങളുണ്ടാകാന്‍ സാധ്യത കുറവാണ്. പാര്‍ട്ടി അനുഭാവികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയുമോ. ഇല്ലല്ലോ. കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ചെയ്യുക. വിശദീകരിക്കുമ്പോള്‍ സ്വാഭാവികമായും അത് അംഗീകരിക്കപ്പെടും. അത് ഇന്നത്തെ സാഹചര്യത്തില്‍ വലിയ പ്രയാസമായോ പ്രശ്നമായോ കാണേണ്ടതില്ല. പാര്‍ട്ടി പ്രഖ്യാപിച്ച പട്ടികയ്ക്ക് ഒപ്പം തന്നെയാണ് പൊന്നാനി നില്‍ക്കുന്നതെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.
എ വിജയരാഘവന്റെ പ്രതികരണം
“പാര്‍ട്ടി ഒരു തീരുമാനത്തിലേക്ക് പോകുകയാണ്. വലിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം രൂപപ്പെടുത്തുന്നത്. അതൊരു ജനാധിപത്യ പ്രക്രിയയാണ്. പാര്‍ട്ടി വിവിധ തലങ്ങളില്‍ നടത്തുന്ന ചര്‍ച്ചകളുണ്ട്. അതൊടൊപ്പം തന്നെ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം കേരളത്തിന്റെ പൊതു അവസ്ഥയും ഇന്ത്യയുടെ പൊതു അവസ്ഥയും വിശകലന വിധേയമാക്കുന്നുണ്ട്. കേവല പ്രാദേശികതകളിലല്ല സ്ഥാനാര്‍ഥിത്വം രൂപം കൊള്ളുന്നത്. അത് സമഗ്രമായ പരിശോധനകളിലൂടെയാണ്. അതില്‍ വിപുലമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളില്‍ രൂപം കൊള്ളുന്ന യുക്തികളില്‍ നിന്നാണ് സ്ഥാനാര്‍ഥിയെ രൂപപ്പെടുത്തിയെടുക്കുന്നത്. ആ നിലയില്‍ ചര്‍ച്ച ചെയ്തിട്ട് അംഗീകരിച്ചിട്ടുള്ളതാണ് സ്ഥാനാര്‍ഥി പാനല്‍. ഇന്നത്തെ സമൂഹത്തില്‍ ചിലയിടങ്ങളില്‍ പ്രാദേശികമായി അത് സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ മറ്റൊരു തരത്തില്‍ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ടാകാം. അതൊക്കെ സ്ഥാനാര്‍ഥി പട്ടിക വന്ന് കഴിഞ്ഞാല്‍ പൊതുവെ പാര്‍ട്ടി നിലപാടിനൊപ്പം തന്നെയാണ് പൂര്‍ണമായും പാര്‍ട്ടി അംഗങ്ങളും പാര്‍ട്ടിയുടെ അനുഭാവികളും ബന്ധുക്കളും നിലയുറപ്പിക്കുക.
പ്രതിഷേധങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ അത്യപൂര്‍വ്വമായി തന്നെയേ ഉണ്ടാകാറുള്ളൂ. നമുക്ക് അറിഞ്ഞുകൂടാ അത്. ഇത് പ്രാദേശികമായുള്ള ഒരു സംഭവമാണ്. ഇതിനേക്കാള്‍ വലിയ പ്രകടനങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ മാത്രം 32 പ്രകടനമാണ് നമ്മുടെ സ്ഥാനാര്‍ഥിക്കെതിരെ നടന്നത്. ആ പ്രകടനം നടത്തിയവര്‍ നന്നായി പ്രവര്‍ത്തിച്ചാണ് അവിടെ 40 കൊല്ലത്തെ ചരിത്രം മാറ്റിയെഴുതിയത്. ആര്യാടന് മുഹമ്മദ് അവിടെ തുടര്‍ച്ചയായി ജയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മകനെ തോല്പിച്ചില്ലേ. ഇത്തരം പ്രകടനങ്ങളെ അങ്ങനെ കണ്ടാല്‍ മതി. അതിന് അപ്പുറത്തേക്കുള്ള ആഴവും പരപ്പുമൊന്നും ഈ വിഷയങ്ങള്‍ക്കില്ല.
പാര്‍ട്ടി അംഗങ്ങളുണ്ടാകാന്‍ സാധ്യത കുറവാണ്. പാര്‍ട്ടി അനുഭാവികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയുമോ. ഇല്ലല്ലോ. കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ചെയ്യുക. വിശദീകരിക്കുമ്പോള്‍ സ്വാഭാവികമായും അത് അംഗീകരിക്കപ്പെടും. അത് ഇന്നത്തെ സാഹചര്യത്തില്‍ വലിയ പ്രയാസമായോ പ്രശ്നമായോ കാണേണ്ടതില്ല.
മഞ്ചേശ്വരത്തെ പുനപരിശോധന വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പൊതുതീരുമാനത്തില്‍ എത്തിയെന്നേയുള്ളൂ. രണ്ട് നിയോജക മണ്ഡലങ്ങള്‍ ഞങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്. പ്രധാനമായും അത് ഭാഷാ ന്യൂനപക്ഷങ്ങളുടെ സ്ഥലമാണ്. സ്ഥാനാര്‍ഥികളൊക്കെ ആയി വന്നിട്ടുണ്ട്. ആര് എന്ന് തീരുമാനിച്ചാല്‍ മതി. ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചല്ല പാര്‍ട്ടിയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. പൊതുസവിശേഷതകളെയാകാം പരിഗണിച്ചും പരിശോധിച്ചുമാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ പുതിയ പട്ടിക പ്രസിദ്ധീകരിക്കും.
ഇന്നാണ് സിപിഐഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചത്. ഇപ്പോഴാണ് അത് ജനങ്ങളുടെ മുന്നിലെത്തിയത്. ബാക്കിയെല്ലാം ഊഹാപോഹങ്ങളാണ്. അതിന്റെ അടിസ്ഥാനത്തില്‍ വരുന്ന ഏതെങ്കിലും തരത്തിലുള്ള വൈകാരികതയെ രാഷ്ട്രീയമായിട്ടും അച്ചടക്കമായിട്ടും കൂട്ടിക്കെട്ടേണ്ടതില്ല. ഔപചാരികമായി സ്ഥാനാര്‍ഥി പട്ടിക ഇന്ന് പറഞ്ഞിട്ടുണ്ട്. ആ പട്ടികയ്ക്കൊപ്പം തന്നെയാണ് പൊന്നാനി നില്‍ക്കുന്നതെന്ന് എനിക്കറിയാം. പൊന്നാനി ഏരിയ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കണം.”