എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മാറ്റമില്ല; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചാണ് പരീക്ഷ നടത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പരീക്ഷ നടത്തിപ്പില്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. ഇതിനാല്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്നും പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യം വിവിധ തലങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. അതേസമയം കൊവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കാലിക്കറ്റ്, […]

സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചാണ് പരീക്ഷ നടത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പരീക്ഷ നടത്തിപ്പില്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. ഇതിനാല്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്നും പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യം വിവിധ തലങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു.
അതേസമയം കൊവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കാലിക്കറ്റ്, കണ്ണൂര്‍, എംജി, ആരോഗ്യ സാങ്കേതിക സര്‍വകലാശാലകള്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ പരീക്ഷ തിയ്യതികള്‍ പിന്നീട് അറിയിക്കും. സിബിഎസ്സി നടത്താനിരുന്ന പൊതുപരീക്ഷകളും നേരത്തെ മാറ്റിവെച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെക്കുകയുമായിരുന്നു. ഏപ്രില്‍ 27,28,29,30 തിയ്യതികളില്‍ നടത്താനിരുന്ന ജെഇഇ മെയിന്‍ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തിയതികള്‍ പിന്നീട് അറിയിക്കും.
- TAGS:
- Covid Kerala
- PLUS TWO
- sslc