Top

‘സമാജ്വാദി പാര്‍ട്ടിയുമായി സഖ്യധാരണയില്ല’; ഉവൈസിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നിലപാട് തള്ളി എഐഎംഐഎം

ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യധാരണയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി എഐഎംഐഎം. ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍ യാതൊരു വസ്തുതയും ഇല്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി പറഞ്ഞു. സമാജ്വാദി അധികാരത്തില്‍ വന്നാല്‍ പാര്‍ട്ടി അധ്യക്ഷനായ അഖിലേഷ് യാദവ് ഒരു മുസ്ലീം നേതാവിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഞായറാഴ്ച്ച മാധ്യമങ്ങളെ കാണവെ ഷൗക്കത്ത് അലി വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പികളില്‍ എസ്പിക്ക് 20 ശതമാനം മുസ്ലീം വോട്ടുകള്‍ ലഭിക്കുകയും അവര്‍ അധികാരത്തില്‍ വരുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു […]

25 July 2021 5:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സമാജ്വാദി പാര്‍ട്ടിയുമായി സഖ്യധാരണയില്ല’; ഉവൈസിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നിലപാട് തള്ളി എഐഎംഐഎം
X

ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യധാരണയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി എഐഎംഐഎം. ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍ യാതൊരു വസ്തുതയും ഇല്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി പറഞ്ഞു. സമാജ്വാദി അധികാരത്തില്‍ വന്നാല്‍ പാര്‍ട്ടി അധ്യക്ഷനായ അഖിലേഷ് യാദവ് ഒരു മുസ്ലീം നേതാവിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഞായറാഴ്ച്ച മാധ്യമങ്ങളെ കാണവെ ഷൗക്കത്ത് അലി വ്യക്തമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പികളില്‍ എസ്പിക്ക് 20 ശതമാനം മുസ്ലീം വോട്ടുകള്‍ ലഭിക്കുകയും അവര്‍ അധികാരത്തില്‍ വരുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു മുസ്ലീം നേതാവിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ഷൗക്കത്ത് അലി പറഞ്ഞു. പാര്‍ട്ടി അധ്യക്ഷനായ അസദുദ്ദീന്‍ ഉവൈസി ശനിയാഴ്ച്ച നടത്തിയ പ്രസ്താവനയില്‍, അഖിലേഷ് യാദവ് ഒരു മുസ്ലീം എംഎല്‍എയെ ഉപമുഖ്യമന്ത്രിയാക്കാന്‍ തയ്യാറായാല്‍ സഖ്യത്തെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യധാരണകള്‍ തള്ളി സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്.

2022 ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നാണ് ഉവൈസിയുടെ പ്രഖ്യാപനം. സഖ്യധാരണകള്‍ക്കായി ഓം പ്രകാശ് രാജ്ഭറിന്റെ സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി), ശിവ്പാല്‍ സിംഗ് യാദവിന്റെ പ്രഗാതിഷീല്‍ സമാജ്‌വാദി പാര്‍ട്ടി (പിഎസ്പി), കേശവ് ദേവ് മൗര്യയുടെ മഹാന്‍ ദള്‍, കൃഷ്ണ പട്ടേലിന്റെ അപ്ന ദള്‍ എന്നിവരുമായി അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു.

യുപിയില്‍ വീണ്ടും ഭാരതീയ ജനതാ പാര്‍ട്ടിയെ അധികാരത്തിലെത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ മത്സരിക്കാന്‍ ഇറങ്ങുന്നതെന്നാണ് ഉവൈസിയുടെ നിലപാട്. അതേസമയം കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നത് സംബന്ധിച്ച് വ്യത്യസ്ഥ കാഴ്ച്ചപ്പാടാണ് ഉവൈസി പങ്കുവെച്ചത്. മുങ്ങുന്ന കപ്പല്‍ എന്നായിരുന്നു കോണ്‍ഗ്രസിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

ALSO READ: 18 അല്ല കിട്ടിയത് 46.78 കോടി; മുഹമ്മദിനുള്ള മരുന്ന് അടുത്ത മാസം വീട്ടിലെത്തും, ബാക്കി തുക എസ്എംഎ ബാധിച്ച മറ്റുകുട്ടികള്‍ക്ക്

Next Story

Popular Stories