Top

പറവൂരില്‍ എന്‍എം പിയേഴ്‌സണ്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും; സിപിഐ പ്രാദേശിക നേതൃത്വം സമീപിച്ചു

പറവൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ സിപിഐ പ്രാദേശിക നേതൃത്വം സമീപിച്ചെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ എന്‍എം പിയേഴ്‌സണ്‍. സിപിഐഎമ്മിനും ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ സിപിഐ ജില്ലാ, സംസ്ഥാന നേതൃത്വം തന്നെ സമീപിച്ചിട്ടില്ലെന്നും എന്‍എം പിയേഴ്‌സണ്‍ പറയുന്നു. ‘ ഏതെങ്കിലും തരത്തിലുള്ള അലോസരങ്ങള്‍ നിലനില്‍ക്കുന്ന സമയത്ത് മത്സരിക്കുന്നതിന് താല്‍പര്യമില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന് ഗുണപരമായിട്ട് എന്തെങ്കിലും പ്രവര്‍ത്തിക്കാന്‍ പറ്റുമെങ്കില്‍ പ്രവര്‍ത്തിക്കുക എന്നതാണ്. ശക്തമായ വിമര്‍ശനങ്ങള്‍ വഴിയും ഇക്കാലഘട്ടങ്ങളില്‍ ശ്രമിച്ചുള്ളതും അതുതന്നെയാണ്. ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്നതല്ലാതെ തീരുമാനമൊന്നും എടുത്തിട്ടില്ല. പ്രത്യേകിച്ച് സിപിഐ ജില്ലാ, സംസ്ഥാന […]

9 March 2021 11:42 PM GMT

പറവൂരില്‍ എന്‍എം പിയേഴ്‌സണ്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും; സിപിഐ പ്രാദേശിക നേതൃത്വം സമീപിച്ചു
X

പറവൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ സിപിഐ പ്രാദേശിക നേതൃത്വം സമീപിച്ചെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ എന്‍എം പിയേഴ്‌സണ്‍. സിപിഐഎമ്മിനും ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ സിപിഐ ജില്ലാ, സംസ്ഥാന നേതൃത്വം തന്നെ സമീപിച്ചിട്ടില്ലെന്നും എന്‍എം പിയേഴ്‌സണ്‍ പറയുന്നു.

‘ ഏതെങ്കിലും തരത്തിലുള്ള അലോസരങ്ങള്‍ നിലനില്‍ക്കുന്ന സമയത്ത് മത്സരിക്കുന്നതിന് താല്‍പര്യമില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന് ഗുണപരമായിട്ട് എന്തെങ്കിലും പ്രവര്‍ത്തിക്കാന്‍ പറ്റുമെങ്കില്‍ പ്രവര്‍ത്തിക്കുക എന്നതാണ്. ശക്തമായ വിമര്‍ശനങ്ങള്‍ വഴിയും ഇക്കാലഘട്ടങ്ങളില്‍ ശ്രമിച്ചുള്ളതും അതുതന്നെയാണ്. ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്നതല്ലാതെ തീരുമാനമൊന്നും എടുത്തിട്ടില്ല. പ്രത്യേകിച്ച് സിപിഐ ജില്ലാ, സംസ്ഥാന നേതൃത്വുമായി സംസാരിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവുകയുള്ളൂ,’ പിയേഴ്‌സണ്‍ പറഞ്ഞു. മനോരമ ന്യൂസിനോടാണ് പ്രതികരണം.

സിപിഐഎമ്മിന്റെ കടുത്ത വിമര്‍ശകരില്‍ ഒരാളായിരുന്നു എന്‍എം പിയേഴ്‌സണ്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നേരത്തെ പലതവണ കടുത്ത പരാമര്‍ശങ്ങള്‍ എന്‍എം പിയേഴ്‌സണ്‍ നടത്തിയിരുന്നു. അതേസമയം ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പിന്തുണ പിണറിയി വിജയന് തന്നെയായിരിക്കുമെന്നും എന്‍എം പിയേഴ്‌സണ്‍ വ്യക്തമാക്കിയിരുന്നു. 1999 ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് എന്‍കെ എന്‍ കെ മാധവന്റെ മകനാണ് എന്‍എം പിയേഴ്‌സണ്‍. എറണാകുളം സിപിഐഎം കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചയാളായിരുന്നു എന്‍കെ മാധവന്‍.

Next Story