Top

മാണി അഴിമതിക്കാരനാണെന്ന വാദം തിരുത്തി സര്‍ക്കാര്‍; ‘നടന്നത് രാഷ്ട്രീയ പ്രതിഷേധം’

നിയമസഭാ കയ്യാങ്കളിക്കേസില്‍ കെ എം മാണിക്കെതിരായ പരാമര്‍ശങ്ങള്‍ തിരുത്തി സര്‍ക്കാര്‍. കെ എം മാണി അഴിമതിക്കാരനാണെന്ന മുന്‍ പരാമര്‍ശം തിരുത്തി പകരം യുഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിലായിരുന്നു പ്രതിഷേധമെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പറഞ്ഞു. അവസാനമായി കേസില്‍ വാദം കേട്ടപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മാണിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് ചുവടുമാറ്റം. മുന്‍പ് കേസ് റദ്ദാക്കണമെന്ന് ഹര്‍ജി സംബന്ധിച്ച വാദത്തിനിടെയാണ് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസ്റ്റര്‍ ജനറലുമായിരുന്ന രഞ്ജിത്ത് കുമാര്‍ കെ എം […]

15 July 2021 12:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാണി അഴിമതിക്കാരനാണെന്ന വാദം തിരുത്തി സര്‍ക്കാര്‍; ‘നടന്നത് രാഷ്ട്രീയ പ്രതിഷേധം’
X

നിയമസഭാ കയ്യാങ്കളിക്കേസില്‍ കെ എം മാണിക്കെതിരായ പരാമര്‍ശങ്ങള്‍ തിരുത്തി സര്‍ക്കാര്‍. കെ എം മാണി അഴിമതിക്കാരനാണെന്ന മുന്‍ പരാമര്‍ശം തിരുത്തി പകരം യുഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിലായിരുന്നു പ്രതിഷേധമെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പറഞ്ഞു. അവസാനമായി കേസില്‍ വാദം കേട്ടപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മാണിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് ചുവടുമാറ്റം.

മുന്‍പ് കേസ് റദ്ദാക്കണമെന്ന് ഹര്‍ജി സംബന്ധിച്ച വാദത്തിനിടെയാണ് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസ്റ്റര്‍ ജനറലുമായിരുന്ന രഞ്ജിത്ത് കുമാര്‍ കെ എം മാണിയ്ക്കെതിരെ നിലപാട് എടുത്തത്. എംഎല്‍എമാര്‍ കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിയത് അദ്ദേഹം അഴിമതിക്കാരന്‍ ആയതിനാലാണെന്നും ഈ പ്രതിഷേധമാണ് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഇത് ഘടകക്ഷിയായ കേരള കോണ്‍ഗ്രസിനുള്ളില്‍ നിന്ന് പ്രതിഷേധമുയര്‍ത്തുകയും പ്രതിപക്ഷം വിവാദവിഷയമായി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തിരുന്നു. പിതാവിനെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടും ജോസ് കെ മാണി അപമാനിതനായി മുന്നണിയില്‍ തുടരുന്നതെന്തിന് എന്നുവരെ ഒരു ഘട്ടത്തില്‍ ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാരിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു വിഷയത്തില്‍ ജോസ് കെ മാണിയുടെ ഭാഗത്തുനിന്നുണ്ടായത്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെഎം മാണി കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്നും അഴിമതിക്കാരന്‍ എന്ന് വാക്ക് ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു ജോസ് കെ മാണിയുടെ വിശദീകരണം.

വിവാദത്തില്‍ കോടതിയിലെ കാര്യങ്ങള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും വിശദീകരണവുമായി സിപിഐഎമ്മും അഭിഭാഷകന്റെ പരാമര്‍ശങ്ങളെ തള്ളിയിരുന്നു. യുഡിുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സമരമാണ് നിയമസഭയില്‍ നടന്നതൈന്നായിരുന്നു സിപിഐഎമ്മിന്‍റെ അന്നത്തെ വിശദീകരണം. ഈ വാദമാണ് സര്‍ക്കാര്‍ കോടതിയിലും ആവര്‍ത്തിച്ചിരിക്കുന്നത്.

കേസ് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂട് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

Also Read:രാഹുലിന്റെ നേതൃത്വത്തില്‍ 2024ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് നാനപട്ടോളെ


Next Story

Popular Stories