‘താരം’; നിവിൻ കോഹിനൂർ സംവിധായകനൊപ്പം ഒന്നിക്കുന്നു

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. താരം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത് കോഹിനൂർ സംവിധായകൻ വിനയ് ഗോവിന്ദാണ്. നിവിൻ പോളിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം അന്നൗൻസ് ചെയ്തത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിവിൻ പങ്കുവെച്ചിട്ടുണ്ട്.

കിളിപോയി എന്ന സിനിമയുടെ സഹതിരക്കഥാകൃത്തായ വിവേക് രഞ്ജിത്താണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രദീഷ് എം വർമ്മയാണ്. രാഹുൽ രാജ് സംഗീതം. താരം ഒരു റൊമാന്റിക്ക് കോമഡി ആയിരിക്കും.

അതേസമയം നിരവധി ചിത്രങ്ങളാണ് നിവിൻ പോളിയുടേതായി അണിയറയിലായി ഒരുങ്ങുന്നത്. രാജീവ് രവി ചിത്രം തുറമുഖം മെയ് 13ന് റിലീസിന് ഒരുങ്ങുകയാണ്. അതോടൊപ്പം തന്നെ കനകം കാമിനി കലഹം, പടവെട്ട് തുടങ്ങിയ ചിത്രങ്ങളും ഒരുങ്ങുന്നുണ്ട്.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം മഹാവീര്യറിലാണ് നിവിൻ ഇപ്പോൾ അഭിനയിക്കുന്നത്.‘1983’, ‘ആക്ഷൻ ഹീറോ ബിജു’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇത് മൂന്നാം തവണയാണ് നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്നത്. പോളി ജൂനിയർ പിക്ചേഴ്സിന്റെയും ഇന്ത്യൻ മൂവി മേക്കേഴ്‌സിന്റെയും ബാനറിൽ നിവിൻ പോളിയും ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആസിഫ് അലി ചിത്രത്തിലെ മറ്റൊരു നായക് കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Covid 19 updates

Latest News