എംവി ഗോവിന്ദന് മാസ്റ്ററുടെ പ്രചരണ വേദിയില്‍ നിഖില വിമല്‍; ‘ഞങ്ങളുടെ മുമ്പില്‍ വളര്‍ന്ന കുട്ടി’, ‘അഭിമാനം’
കണ്ണൂര്‍: തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ഗോവന്ദന് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി സിനിമാ താരം നിഖില വിമല്‍. പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസമായ ഇന്നാണ് നിഖില എല്‍ഡിഎഫ് വേദിയിലെത്തിയത്. എംവി ഗോവിന്ദന് മാസ്റ്റര്‍ക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ചാണ് താരം മടങ്ങിയത്. മലയാള സിനിമയുടെ അഭിമാനവും പ്രതീക്ഷയുമായ നിഖില വിമല്‍ തളിപ്പറമ്പിന്റെ അഭിമാനമാണെന്ന് ഗോവിന്ദന് മാസ്റ്റര്‍ പ്രതികരിച്ചു. ‘ഞങ്ങളുടെ കണ്മുന്നില് വളര്‍ന്നു വന്ന കുട്ടിയാണ്. നിഖിലയുടെ കുടുംബവുമായി വളരെയടുത്ത ബന്ധമാണ് എനിക്കുള്ളത്. കനകാലയത്തൊരുക്കിയ സ്വീകരണത്തില്‍ ഔപചാരികതകളേതുമില്ലാതെ നിഖില സംസാരിച്ചു. സാംസ്കാരിക കേരളത്തിന്റെ […]

കണ്ണൂര്‍: തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ഗോവന്ദന് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി സിനിമാ താരം നിഖില വിമല്‍. പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസമായ ഇന്നാണ് നിഖില എല്‍ഡിഎഫ് വേദിയിലെത്തിയത്. എംവി ഗോവിന്ദന് മാസ്റ്റര്‍ക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ചാണ് താരം മടങ്ങിയത്.
മലയാള സിനിമയുടെ അഭിമാനവും പ്രതീക്ഷയുമായ നിഖില വിമല്‍ തളിപ്പറമ്പിന്റെ അഭിമാനമാണെന്ന് ഗോവിന്ദന് മാസ്റ്റര്‍ പ്രതികരിച്ചു. ‘ഞങ്ങളുടെ കണ്മുന്നില് വളര്‍ന്നു വന്ന കുട്ടിയാണ്. നിഖിലയുടെ കുടുംബവുമായി വളരെയടുത്ത ബന്ധമാണ് എനിക്കുള്ളത്. കനകാലയത്തൊരുക്കിയ സ്വീകരണത്തില്‍ ഔപചാരികതകളേതുമില്ലാതെ നിഖില സംസാരിച്ചു. സാംസ്കാരിക കേരളത്തിന്റെ ഐക്യദാര്‍ഡ്യത്തോടെ തളിപ്പറമ്പ് കുതിക്കും’, ഗോവിന്ദന് മാസ്റ്റര്‍ പറയുന്നു.
ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോയിലും നിരവധി സിനിമാ താരങ്ങളെത്തി. ഹരിശ്രീ അശോകനും ഇന്ദ്രന്‍സും അടക്കമുള്ള താരങ്ങളാണ് റോഡ് ഷോയില്‍ പങ്കെടുത്തത്.
ഈ തെരഞ്ഞെടുപ്പില്‍ നിരവധി താരങ്ങളാണ് തങ്ങളുടെ രാഷ്ട്രീയ നയം വ്യക്തമാക്കി രംഗത്തെത്തിയിട്ടുള്ളത്.