Top

അദാനി ഗ്രൂപ്പ് ഓഹരികളില്‍ വന്‍ തകര്‍ച്ച;നഷ്ടത്തോടെ വിപണി തുറന്നു

ഏഷ്യന്‍ സൂചികകളിലെ നഷ്ടമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്.

16 Jun 2021 1:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അദാനി ഗ്രൂപ്പ് ഓഹരികളില്‍ വന്‍ തകര്‍ച്ച;നഷ്ടത്തോടെ വിപണി തുറന്നു
X

നേരിയ നഷ്ടത്തോടെ വിപണി വ്യാപാരം തുടങ്ങി. ഏഷ്യന്‍ സൂചികകളിലെ നഷ്ടമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. ബാങ്ക് നിഫ്റ്റി 35000ന് മുകളില്‍ നിലനിന്നു. സെന്‍സെക്‌സ് 32 പോയിന്റുകള്‍ താഴ്ന്ന് 52740ലും നിഫ്റ്റി 10 പോയിന്റ് നഷ്ടത്തില്‍ 15860ലാണ് വ്യാപാരം തുടങ്ങിയത്. യൂറോപ്യന്‍ വിപണികള്‍ ഫ്‌ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണിയും ഏഷ്യന്‍ വിപണികളും നഷ്ടത്തിലായിരുന്നു അടച്ചത്. ഇതിന്റെ ശക്തമായ സ്വാധീനം ഇന്ത്യന്‍ വിപണിയിലും ദൃശ്യമായി.

അദാനി ഗ്രൂപ്പ് ഓഹരികളില്‍ നഷ്ടം തുടരുകയാണ്. തിങ്കളാഴ്ച ആദാനി ഗ്രൂപ്പുകള്‍ക്ക് ഇരുപത് ശതമാനത്തിലേറെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. അദാനി ഗ്രൂപ്പിന്റെ മൂന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങള്‍ നാഷണല്‍ സെക്യൂരിറ്റി ഡിപോസിറ്ററി മരവിപ്പിച്ചെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഗ്രൂപ്പിന്റെ ഓഹരി ഇടിഞ്ഞുതുടങ്ങുന്നത്. എന്നാല്‍ അക്കൗണ്ട് മരവിപ്പിച്ചെന്ന വാര്‍ത്ത അദാനി നിക്ഷേപിക്കുകയായിരുന്നു.

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ ഓഹരികള്‍ എന്നിവ തുടക്കത്തില്‍ത്തന്നെ തകര്‍ന്നുനില്‍ക്കുകയാണ്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഫോസിസ്, ടെക്ക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, അള്‍ട്രാടെക്ക് സിമന്റ് ഓഹരികളും നേട്ടത്തിലാണ് ആരംഭിച്ചത്.

Next Story

Popular Stories