Top

ഐ.പി.എല്ലില്‍ നിന്ന് കൂടുതല്‍ സഹായഹസ്തം; പ്രതിഫല തുകയിലെ ഒരു വിഹിതം ഓക്‌സിജന്‍ എത്തിക്കാന്‍ നല്‍കി നിക്കോളാസ് പൂരന്‍

ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് ഐ.പി.എല്ലില്‍ നിന്നു കൂടുതല്‍ സഹായം. പാറ്റ് കമ്മിന്‍സിനും രാജസ്ഥാന്‍ റോയല്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും പിന്നാലെ പഞ്ചാബ് കിങ്‌സിന്റെ വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പൂരനും ഇന്ത്യക്കായി സഹായ ഹസ്തം നീട്ടി. ഐ.പി.എല്ലിലെ തന്റെ പ്രതിഫലത്തിന്റെ ഒരു പങ്ക് ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുമെന്നു ട്വിറ്ററിലൂടെയാണ് പൂരന്‍ അറിയിച്ചത്. ”മറ്റു പല രാജ്യങ്ങളും കോവിഡ് പ്രതിസന്ധി നേരിടുന്നെങ്കിലും ഇപ്പോള്‍ ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ജനതയ്ക്കിടയില്‍ അവബോധം കൊണ്ടുവരാനും കോവിഡ് […]

30 April 2021 4:30 AM GMT

ഐ.പി.എല്ലില്‍ നിന്ന് കൂടുതല്‍ സഹായഹസ്തം; പ്രതിഫല തുകയിലെ ഒരു വിഹിതം ഓക്‌സിജന്‍ എത്തിക്കാന്‍ നല്‍കി നിക്കോളാസ് പൂരന്‍
X

ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് ഐ.പി.എല്ലില്‍ നിന്നു കൂടുതല്‍ സഹായം. പാറ്റ് കമ്മിന്‍സിനും രാജസ്ഥാന്‍ റോയല്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും പിന്നാലെ പഞ്ചാബ് കിങ്‌സിന്റെ വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പൂരനും ഇന്ത്യക്കായി സഹായ ഹസ്തം നീട്ടി.

ഐ.പി.എല്ലിലെ തന്റെ പ്രതിഫലത്തിന്റെ ഒരു പങ്ക് ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുമെന്നു ട്വിറ്ററിലൂടെയാണ് പൂരന്‍ അറിയിച്ചത്.

”മറ്റു പല രാജ്യങ്ങളും കോവിഡ് പ്രതിസന്ധി നേരിടുന്നെങ്കിലും ഇപ്പോള്‍ ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ജനതയ്ക്കിടയില്‍ അവബോധം കൊണ്ടുവരാനും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാനും എന്റെ ഭാഗത്തുനിന്നും എളിയ ശ്രമം നടത്തുകയാണ്”- പൂരന്‍ ട്വീറ്റ് ചെയ്തു.

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സാണ് ഈ ക്യാപെയ്ന്‍ തുടങ്ങിവച്ചത്. പി.എം. കെയര്‍ ഫണ്ടിലേക്ക് 37 ലക്ഷം രൂപയാണ് കമ്മിന്‍സ് സംഭാവന ചെയ്തത്.

പിന്നാലെ മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രെറ്റ് ലീ 40 ലക്ഷം രൂപയും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു കോടി രൂപയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കി.

പഞ്ചാബ് കിങ്‌സ് ഇലവനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട്. രാജ്യത്തെ ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ ഇറക്കുമതി ചെയ്യുന്നതിനു ഫണ്ട് സ്വരൂപിക്കുമെന്ന് ടീം മാനേജ്‌മെന്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി. നേരത്തെ രാജസ്ഥാന്‍ റോയല്‍ 7.5 കോടി രൂപയും ഡല്‍ഹി ക്യാപിറ്റല്‍സ് 1.5 കോടി രൂപയും കോവിഡ് പ്രതിരോധത്തിനായി നല്‍കിയിരുന്നു.

Next Story

Popular Stories