Top

ഭീകരപ്രവര്‍ത്തനത്തേക്കുറിച്ച് ഒരു വരി പോലുമില്ല; സ്വര്‍ണ്ണക്കടത്തില്‍ ഉണ്ടെന്ന് പറഞ്ഞ തീവ്രവാദത്തിന് തെളിവില്ലാതെ എന്‍ഐഎയുടെ കുറ്റപത്രം

സ്വര്‍ണ്ണക്കടത്തില്‍ മുന്‍പ് ഉണ്ടെന്ന് പറഞ്ഞ ഭീകരവാദത്തേക്കുറിച്ച് ഒരു വരി പോലുമില്ലാതെ എന്‍ഐഎയുടെ കുറ്റപത്രം. തിരുവനന്തപുരം അന്താരാഷ്ട്ര സ്വര്‍ണക്കടത്തിന് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന യാതൊരു തെളിവും കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സിയ്ക്ക് കഴിഞ്ഞില്ല. സ്വര്‍ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുമെന്നും അതുകൊണ്ട് ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമെന്നും വ്യാഖ്യാനമാണ് എന്‍ഐഎ ചാര്‍ജ് ഷീറ്റില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതികള്‍ക്ക് ഭീകരപ്രവര്‍ത്തനം നടത്താനുള്ള ഉദ്ദേശ്യമുണ്ടായിരുന്നെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യുഎപിഎ കുറ്റം നിലനിന്നേക്കില്ല. നയതന്ത്ര ചാനല്‍ വഴി നടന്ന സ്വര്‍ണക്കള്ളക്കടത്തിന് പിന്നില്‍ ഭീകരബന്ധമുണ്ടെന്ന് കോടതിയിലും മാധ്യമങ്ങളോടും […]

6 Feb 2021 12:44 AM GMT

ഭീകരപ്രവര്‍ത്തനത്തേക്കുറിച്ച് ഒരു വരി പോലുമില്ല; സ്വര്‍ണ്ണക്കടത്തില്‍ ഉണ്ടെന്ന് പറഞ്ഞ തീവ്രവാദത്തിന് തെളിവില്ലാതെ എന്‍ഐഎയുടെ കുറ്റപത്രം
X

സ്വര്‍ണ്ണക്കടത്തില്‍ മുന്‍പ് ഉണ്ടെന്ന് പറഞ്ഞ ഭീകരവാദത്തേക്കുറിച്ച് ഒരു വരി പോലുമില്ലാതെ എന്‍ഐഎയുടെ കുറ്റപത്രം. തിരുവനന്തപുരം അന്താരാഷ്ട്ര സ്വര്‍ണക്കടത്തിന് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന യാതൊരു തെളിവും കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സിയ്ക്ക് കഴിഞ്ഞില്ല. സ്വര്‍ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുമെന്നും അതുകൊണ്ട് ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമെന്നും വ്യാഖ്യാനമാണ് എന്‍ഐഎ ചാര്‍ജ് ഷീറ്റില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതികള്‍ക്ക് ഭീകരപ്രവര്‍ത്തനം നടത്താനുള്ള ഉദ്ദേശ്യമുണ്ടായിരുന്നെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യുഎപിഎ കുറ്റം നിലനിന്നേക്കില്ല.

നയതന്ത്ര ചാനല്‍ വഴി നടന്ന സ്വര്‍ണക്കള്ളക്കടത്തിന് പിന്നില്‍ ഭീകരബന്ധമുണ്ടെന്ന് കോടതിയിലും മാധ്യമങ്ങളോടും എന്‍ഐഎ ആവര്‍ത്തിച്ചിരുന്നു. എട്ട് മാസത്തെ അന്വേഷണത്തിനൊടുവില്‍ 20 പേര്‍ക്കെതിരെ കുറ്റം ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. 20 പ്രതികളില്‍ ഒരാള്‍ക്കുപോലും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കാണിക്കുന്ന തെളിവ് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ല.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കള്ളക്കടത്ത് നടത്തിയെന്ന് തെളിയിച്ചാല്‍ മാത്രമേ യുഎപിഎ നിലനില്‍ക്കൂ എന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭീകരപ്രവര്‍ത്തനം ഇല്ലെങ്കിലും പോലും കുറ്റം നിലനില്‍ക്കുമെന്നാണ് എന്‍ഐഎയുടെ അവകാശവാദം. യുഎപിഎ 15-ാം വകുപ്പില്‍ വരുത്തിയ ഭേദഗതിയാണ് കേന്ദ്ര ഏജന്‍സി ചൂണ്ടിക്കാട്ടുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ എന്‍ഐഎ കോടതി നടത്തിയ പ്രതികരണം വാര്‍ത്തയായിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് തടയേണ്ടത് യുഎപിഎ ഉപയോഗിച്ചാണോയെന്ന് പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവേ എന്‍ഐഎ കോടതി ചോദിച്ചു. പ്രതികള്‍ക്കെതിരെ യുഎപിഎ നിലനിന്നില്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയ്ക്ക് തിരിച്ചടിയാകും.

Next Story

Popular Stories