അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം; എന്‍ഐഎ സുപ്രീം കോടതിയില്‍
യുഎപിഎ കേസില്‍ അറസ്റ്റിലായ അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. കേസില്‍ ജയിലില്‍ കഴിയുന്ന താഹ ഫസല്‍ നല്കിയ ജാമ്യ ഹര്‍ജിക്കൊപ്പം ഈ ഹര്‍ജിയും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഈ മാസം 24 ന് ഇരു ഹര്‍ജികളും സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് നവീന്‍ സിന്‍ഹ, ആര് സുഭാഷ് റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് താഹ ഫസലിനെയും അലന് ഷുഹൈബിനെയും യുഎപിഎ ചുമത്തി […]
30 July 2021 3:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുഎപിഎ കേസില്‍ അറസ്റ്റിലായ അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. കേസില്‍ ജയിലില്‍ കഴിയുന്ന താഹ ഫസല്‍ നല്കിയ ജാമ്യ ഹര്‍ജിക്കൊപ്പം ഈ ഹര്‍ജിയും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഈ മാസം 24 ന് ഇരു ഹര്‍ജികളും സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് നവീന്‍ സിന്‍ഹ, ആര് സുഭാഷ് റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് താഹ ഫസലിനെയും അലന് ഷുഹൈബിനെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. പ്രഥമദൃഷ്ടാ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇരുവര്‍ക്കും ജാമ്യം നല്‍കിയെങ്കിലും പിന്നീട് താഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു.
2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സെപ്തബര്‍ 9ന് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമില്ലെന്ന് പറഞ്ഞാണ് എന്‍.ഐ.എ. കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.