Top

ഫരീദ്‌ഘോട്ടില്‍ ചത്തുവീണത് 400ഓളം തത്തകള്‍; പരിഹാരനടപടികള്‍ ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍

ഫരീദ്‌ഘോട്ടില്‍ 400 തത്തകള്‍ ചത്തതുമായി ബന്ധപ്പെട്ട് പഞ്ചാബ് വനം വകുപ്പിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍. സംഭവത്തില്‍ പരിസ്ഥിതി വകുപ്പുമായി ബന്ധപ്പെട്ട് എത്രയും വേഗം പരിഹാര നടപടികള്‍ കൈക്കൊള്ളണമെന്നും പഞ്ചാബ് വന്യജീവിവാര്‍ഡന്‍ മേധാവിയോട് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നല്കി. ഫരീദ്‌ഘോട്ടിലെ ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് നല്ക്കുന്ന കോമ്പൗണ്ടിലാണ് ജൂണ്‍ 11ന് മാത്രം 400 ഓളം തത്തകളാണ് കൂട്ടത്തോടെ ഞാവല്‍ മരങ്ങള്‍ക്കു താഴെ ചത്തുവീണത്.. ഇത് സംബന്ധിച്ച് അഭിഭാഷകനായ എച്ച് സി അറോറയാണ് ട്രൈബ്യൂണലിനെ […]

13 July 2021 5:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫരീദ്‌ഘോട്ടില്‍ ചത്തുവീണത് 400ഓളം തത്തകള്‍; പരിഹാരനടപടികള്‍ ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍
X

ഫരീദ്‌ഘോട്ടില്‍ 400 തത്തകള്‍ ചത്തതുമായി ബന്ധപ്പെട്ട് പഞ്ചാബ് വനം വകുപ്പിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍. സംഭവത്തില്‍ പരിസ്ഥിതി വകുപ്പുമായി ബന്ധപ്പെട്ട് എത്രയും വേഗം പരിഹാര നടപടികള്‍ കൈക്കൊള്ളണമെന്നും പഞ്ചാബ് വന്യജീവിവാര്‍ഡന്‍ മേധാവിയോട് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നല്കി. ഫരീദ്‌ഘോട്ടിലെ ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് നല്ക്കുന്ന കോമ്പൗണ്ടിലാണ് ജൂണ്‍ 11ന് മാത്രം 400 ഓളം തത്തകളാണ് കൂട്ടത്തോടെ ഞാവല്‍ മരങ്ങള്‍ക്കു താഴെ ചത്തുവീണത്.. ഇത് സംബന്ധിച്ച് അഭിഭാഷകനായ എച്ച് സി അറോറയാണ് ട്രൈബ്യൂണലിനെ സമീപിച്ചത്.

ഇത്രയധികം പക്ഷികള്‍ ചത്തുവീണതിന്റെ വ്യക്തമായ കാരണം കണ്ടത്തേണ്ടതുണ്ട്. ഇത് സംബന്ധിച്ച് ശ്രദ്ധാപൂര്‍വ്വമായ നിരീക്ഷണത്തിന് ശേഷം പരിഹാര നടപടികള്‍ കൈക്കൊള്ളണമെന്നും പരാതി പരിഗണിച്ച ദേശീയ ഹരിതട്രൈബ്യൂണല്‍ മേധാവി ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ നിര്‍ദേശം നല്കി.

2017 മുതല്‍ തത്തകള്‍ ഇത്തരത്തില്‍ കൂട്ടത്തോടെ ഇവിടെ ചത്തുവീഴുന്നുണ്ട്. മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കലുമുണ്ട്. എന്നാല്‍ ഇത്രയധികം തത്തകള്‍ ചത്തുവീഴുമ്പോഴും അതിന് പരിഹാരം കാണാന്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് പരാതി ചൂണ്ടിക്കാണിച്ചു. ചില രാസവസ്തുക്കള്‍ തത്തകള്‍ വിശ്രമസ്ഥലം കണ്ടെത്തുന്ന ഞാവല്‍ മരത്തില്‍ തളിക്കുന്നതാണ് ഇവ കൂട്ടത്തോടെ ചത്തുവീഴാന്‍ കാരണമെന്ന് സൂചനയുണ്ട്. രാസവസ്തുക്കള്‍ തെളിക്കുന്നത് തടയണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. ഫരീദ്‌ഘോട്ടിലെ സര്‍ക്കാര്‍ ഭൂമിയിലെ ഞാവല്‍ മരങ്ങളില്‍ ഇത്തരം രാസപദാര്‍ഥങ്ങള്‍ തളിക്കുന്നത് അധികൃതര്‍ ഒഴിവാക്കണമെന്ന ആവശ്യമാണ് ട്രൈബ്യൂണലിന് മുന്നില്‍ അറോറ ഉന്നയിച്ചത്.

Next Story