Top

സനിലിന്റെ ആത്മഹത്യയില്‍ ഗുരുതര ആരോപണങ്ങളുമായി മകന്‍, നിഷേധിച്ച് കെഎസ്ഇബി; ‘കോണ്‍ഗ്രസ് വിമതനായി മത്സരിച്ചതിന് ശേഷം ആനുകൂല്യങ്ങളടക്കം നിഷേധിച്ചു, ഭീഷണി’

തിരുവനന്തപുരം: കുടിശ്ശിക അടയ്ക്കാത്തതിനെത്തുടര്‍ന്ന് വൈദ്യുത ബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കര സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിലെ ആരോപണങ്ങള്‍ തള്ളി കെഎസ്ഇബി. ആത്മഹത്യ ചെയ്ത സനില്‍ അവസാനം ബില്ലടച്ചത് ജൂണിലാണെന്നും ജൂലൈ മുതലുള്ള ബില്ല് കുടിശ്ശികയായിരുന്നെന്നുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വിശദീകരണം. കുടിശ്ശിക അടച്ചുതീര്‍ത്തില്ലെങ്കില്‍ വൈദ്യുത ബന്ധം വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ് നോട്ടീസ് ല്‍കിയിരുന്നെന്നും കെഎസ്ഇബി അധികൃതര്‍ പറയുന്നു. തുക അടച്ചില്ലെങ്കില്‍ 15 ദിവസത്തിനകം വൈദ്യുതി വിച്ഛേദിക്കുമെന്ന നോട്ടീസ് ജനുവരി 14ന് നല്‍കിയിരുന്നു. വൈദ്യുതി വിച്ഛേദിക്കാന്‍ ഉദ്യോഗസ്ഥരെ പഞ്ചായത്ത് പ്രസിഡന്റ് സമ്മര്‍ദ്ദം […]

17 Feb 2021 4:11 AM GMT

സനിലിന്റെ ആത്മഹത്യയില്‍ ഗുരുതര ആരോപണങ്ങളുമായി മകന്‍, നിഷേധിച്ച് കെഎസ്ഇബി; ‘കോണ്‍ഗ്രസ് വിമതനായി മത്സരിച്ചതിന് ശേഷം ആനുകൂല്യങ്ങളടക്കം നിഷേധിച്ചു, ഭീഷണി’
X

തിരുവനന്തപുരം: കുടിശ്ശിക അടയ്ക്കാത്തതിനെത്തുടര്‍ന്ന് വൈദ്യുത ബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കര സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിലെ ആരോപണങ്ങള്‍ തള്ളി കെഎസ്ഇബി. ആത്മഹത്യ ചെയ്ത സനില്‍ അവസാനം ബില്ലടച്ചത് ജൂണിലാണെന്നും ജൂലൈ മുതലുള്ള ബില്ല് കുടിശ്ശികയായിരുന്നെന്നുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വിശദീകരണം. കുടിശ്ശിക അടച്ചുതീര്‍ത്തില്ലെങ്കില്‍ വൈദ്യുത ബന്ധം വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ് നോട്ടീസ് ല്‍കിയിരുന്നെന്നും കെഎസ്ഇബി അധികൃതര്‍ പറയുന്നു.

തുക അടച്ചില്ലെങ്കില്‍ 15 ദിവസത്തിനകം വൈദ്യുതി വിച്ഛേദിക്കുമെന്ന നോട്ടീസ് ജനുവരി 14ന് നല്‍കിയിരുന്നു. വൈദ്യുതി വിച്ഛേദിക്കാന്‍ ഉദ്യോഗസ്ഥരെ പഞ്ചായത്ത് പ്രസിഡന്റ് സമ്മര്‍ദ്ദം ചെലുത്തിയെന്ന സനിലിന്റെ മകന്റെ ആരോപണവും കെഎസ്ഇബി നിഷേധിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് തങ്ങളെ ബന്ധപ്പെട്ടിട്ടില്ല. സനിലിന്റെ മാത്രമല്ല, ആറ് വീടുകളിലെക്കൂടി വൈദ്യുതി സമാന രീതിയില്‍ വിച്ഛേദിച്ചിരുന്നെന്നുമാണ് കെഎസ്ഇബി അധികൃതര്‍ അറിയിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സനില്‍ ആത്മഹത്യ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ സനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പെരുങ്കവിടയില്‍ സനില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. വീട്ടിലെ വൈദ്യുതി മുടക്കിയത് പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രനാണെന്നാണ് സനിലിന്റെ മക്കള്‍ ആരോപിക്കുന്നത്. പ്രസിഡന്റിന്റെ വീട്ടില്‍ പോയി മടങ്ങിയെത്തിയ ശേഷമാണ് സനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും മക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ഈ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് സുരേന്ദ്രന്റെ വാദം.

തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് ശേഷം സനിലിന് നേരെ നിരവധി ഭീഷണികളുണ്ടായിരുന്നെന്നും വിമതനായി മത്സരിച്ചതിന് ശേഷം സനിലിന് ആനുകൂല്യങ്ങള്‍ നിഷേധിച്ചിരുന്നെന്നും മകന്‍ ആരോപിച്ചു. തീകൊളുത്തി നിലത്തുവീണ സനിലിനെ ആശുപത്രിയിലെത്തിക്കാന്‍ ആരും സഹായിച്ചില്ലെന്നും മകന്‍ പറഞ്ഞു.

കുടിശ്ശിക തുകയായ 1496 രൂപ അടയ്ക്കാത്തതിനെത്തുടര്‍ന്നാണ് വൈദ്യുതി വിച്ഛേദിച്ചത്. പണം വൈകുന്നേരം അടയ്ക്കാമെന്ന് സനില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. അവരത് കേള്‍ക്കാന്‍ തയ്യാറായില്ലെന്നുമാണ് മക്കള്‍ ആരോപിക്കുന്നത്.

Next Story

Popular Stories