രാഹുലിനും രജ്ഞിത്തിനും ലൈഫ് പദ്ധതിയില്‍ വീടൊരുങ്ങും; ഭൂമിയുടെ കാര്യത്തില്‍ അവ്യക്തത
തര്‍ക്കഭൂമിയിലെ വീട് ഒഴിപ്പിക്കാനുള്ള പൊലീസ് ശ്രമത്തിനിടെ മരിച്ച നെയ്യാറ്റിന്‍കരയിലെ രാജന്-അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് ലൈഫ് മിഷനില്‍ വീടൊക്കും. തങ്ങളുടെ മാതാപിതാക്കളെ അടക്കിയ ഭൂമിയില്‍ തന്നെ വീട് വേണമെന്ന് മക്കളായ രാഹുലും രജ്ഞിത്തും തുടര്‍ച്ചയായി ആവശ്യം ഉയര്‍ത്തിരുന്നു. ഇതിനിടെയാണ് ലൈഫ് പദ്ധതിയില്‍ മുന്‍ഗണന ക്രമത്തില്‍ വീട് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് സര്‍ക്കാര്‍ സ്വയം ഭരണ വകുപ്പ് ഉത്തരവ് ഇറക്കി. ലൈഫ് മിഷനില്‍ പത്ത് ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. എന്നാല്‍ വീട് നിര്‍മ്മിച്ചു നല്‍കുന്നത് […]

തര്‍ക്കഭൂമിയിലെ വീട് ഒഴിപ്പിക്കാനുള്ള പൊലീസ് ശ്രമത്തിനിടെ മരിച്ച നെയ്യാറ്റിന്‍കരയിലെ രാജന്-അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് ലൈഫ് മിഷനില്‍ വീടൊക്കും. തങ്ങളുടെ മാതാപിതാക്കളെ അടക്കിയ ഭൂമിയില്‍ തന്നെ വീട് വേണമെന്ന് മക്കളായ രാഹുലും രജ്ഞിത്തും തുടര്‍ച്ചയായി ആവശ്യം ഉയര്‍ത്തിരുന്നു. ഇതിനിടെയാണ് ലൈഫ് പദ്ധതിയില്‍ മുന്‍ഗണന ക്രമത്തില്‍ വീട് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് സര്‍ക്കാര്‍ സ്വയം ഭരണ വകുപ്പ് ഉത്തരവ് ഇറക്കി.
ലൈഫ് മിഷനില്‍ പത്ത് ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. എന്നാല്‍ വീട് നിര്‍മ്മിച്ചു നല്‍കുന്നത് നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയിലാണെന്ന് വ്യക്തമായിട്ടില്ല. ഡിസംബര്‍ 31 ചേര്‍ന്ന മന്ത്രിസഭാ യോഗം രാഹുലിനും രജ്ഞിത്തിനും സ്ഥലവും വീടും ധനസഹായവും ഉറപ്പ് വരുത്താന്‍ തീരുമാനിച്ചിരുന്നു.
അതേസമയം തര്‍ക്കവസ്തു പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് തഹസില്‍ദാര്‍ കളക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭൂമി വസന്തയുടേതാണെന്ന് അതിയന്നൂര്‍ വില്ലേജ് ഓഫീസും സ്ഥിരീകരിച്ചിരുന്നു.
വ്യവസായി ബോബി ചെമ്മണ്ണൂരും ഇരുവര്‍ക്കും വീട് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അത് സ്വീകരച്ചിരുന്നില്ല. ബോബി ചെമ്മണ്ണൂര്‍ സഹായിക്കാന്‍ ശ്രമിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത്തരം ഭൂമി വില്ക്കാന് പാടില്ലെന്ന് വ്യവസ്തയുള്ളതിനാലാണ് അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ഭൂമി ഏറ്റുവാങ്ങാതിരുന്നതെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെ ആ പട്ടയ ഭുമി ലഭിച്ചാല്‍ സ്വീകരക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. അല്ലാത്ത പക്ഷം വസന്തയുടെ ഭാഗത്ത് നിന്ന് വീണ്ടും ഉപദ്രവം ഉണ്ടാകുമെന്ന ഭയമുണ്ട്. അതിനാല്‍ മുഖ്യമന്ത്രി വഴി മാത്രമേ തങ്ങള്‍ ഭൂമി ഏറ്റെടുക്കുൂവെന്നും രാഹുല്‍ പറഞ്ഞു.
- TAGS:
- Neyyattinkara