Top

ഉള്ളത് തന്നാല്‍ മതിയെന്നാണ് ബോബിയോട് പറഞ്ഞത്; കോളനിക്കാര്‍ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും കൂട്ടുകച്ചവടക്കാരെന്ന് വസന്ത

ദമ്പതികള്‍ തീപ്പൊള്ള മരിച്ച നെയ്യാറ്റിന്‍കരയിലെ ഭൂമിയുടെ പൂര്‍ണഅവകാശം തനിക്കാണെന്ന് വസന്ത. അവകാശം തെളിയിച്ചിട്ട് മാത്രമേ ഭൂമി കൈമാറുകയുള്ളൂവെന്നും അമ്പതിനായിരം രൂപ ബോബി ചെമ്മണ്ണൂരില്‍ നിന്നും അഡ്വാന്‍സ് ആയി വാങ്ങിയെന്നും വസന്ത മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പം എത്ര രൂപയ്ക്കാണ് ബോബി ചെമ്മണ്ണൂരിന് ഭൂമി കൈമാറിയെന്ന ചോദ്യത്തിനും വസന്ത മറുപടി നല്‍കി. ‘രൂപയൊന്നും പറഞ്ഞില്ല. ഉള്ളത് ഇങ്ങ് തന്നാല്‍ മതിയെന്നാണ് പറഞ്ഞത്. കാരണം രണ്ടു ജീവനുകളല്ലേ പൊലിഞ്ഞത്,’ വസന്ത പറഞ്ഞു. കോളനിയിലെ എല്ലാ നിവാസികളും തനിക്കെതിരെ ഒറ്റക്കെട്ടാണെന്നും കോളനിയിലെ മദ്യവില്‍പ്പനയ്ക്കും […]

3 Jan 2021 6:05 AM GMT

ഉള്ളത് തന്നാല്‍ മതിയെന്നാണ് ബോബിയോട് പറഞ്ഞത്; കോളനിക്കാര്‍ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും കൂട്ടുകച്ചവടക്കാരെന്ന് വസന്ത
X

ദമ്പതികള്‍ തീപ്പൊള്ള മരിച്ച നെയ്യാറ്റിന്‍കരയിലെ ഭൂമിയുടെ പൂര്‍ണഅവകാശം തനിക്കാണെന്ന് വസന്ത. അവകാശം തെളിയിച്ചിട്ട് മാത്രമേ ഭൂമി കൈമാറുകയുള്ളൂവെന്നും അമ്പതിനായിരം രൂപ ബോബി ചെമ്മണ്ണൂരില്‍ നിന്നും അഡ്വാന്‍സ് ആയി വാങ്ങിയെന്നും വസന്ത മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പം എത്ര രൂപയ്ക്കാണ് ബോബി ചെമ്മണ്ണൂരിന് ഭൂമി കൈമാറിയെന്ന ചോദ്യത്തിനും വസന്ത മറുപടി നല്‍കി.

‘രൂപയൊന്നും പറഞ്ഞില്ല. ഉള്ളത് ഇങ്ങ് തന്നാല്‍ മതിയെന്നാണ് പറഞ്ഞത്. കാരണം രണ്ടു ജീവനുകളല്ലേ പൊലിഞ്ഞത്,’ വസന്ത പറഞ്ഞു. കോളനിയിലെ എല്ലാ നിവാസികളും തനിക്കെതിരെ ഒറ്റക്കെട്ടാണെന്നും കോളനിയിലെ മദ്യവില്‍പ്പനയ്ക്കും മയക്ക് മരുന്ന്, കഞ്ചാവ് വില്‍പ്പനയ്ക്കും എതിരെ നിന്നതാണ് ഇതിന് കാരണമെന്നും വസന്ത പറയുന്നു.

കോളനിക്കാരെല്ലാം തനിക്കെതിരെ തിരിഞ്ഞ് കളിക്കുന്നതെന്തെന്നാല്‍ മദ്യത്തിനും മയക്കുമരുന്നിനും കഞ്ചാവിനും എല്ലാവരും കൂട്ടുകച്ചവടമാണ്. ഇതിനെ ഞാന്‍ എതിര്‍ക്കുകയും അപ്പോഴപ്പോഴുള്ള കാര്യങ്ങള്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. അങ്ങനെ നല്ലൊരു അന്തരീക്ഷം അവിടെ ഉണ്ടാക്കി. ക്രമസമനാധാന നില അവിടെ ഇപ്പോഴുള്ളതുകൊണ്ട് എന്നെ ഇനി കൊന്നാലോ ഓടിക്കുകയോ ചെയ്താലെ ഇവര്‍ക്ക് കഞ്ചാവും മയക്കുമരുന്നും കച്ചവടം ചെയ്ത് പണ്ടത്തെ പോലെ ഫ്രോഡായി ജീവിക്കാന്‍ പറ്റൂ. ഈ ഏക ഉദ്ദേശ്യത്തോടെ എന്നെ കൊല്ലാന്‍ എല്ലാം ഒറ്റക്കെട്ടായി,’ വസന്ത മാധ്യമങ്ങളോട് പറഞ്ഞു.

Next Story