Top

'ആരെങ്കിലും പോര'; യുദ്ധം അവസാനിപ്പിക്കുന്നതില്‍ റഷ്യന്‍ പ്രസിഡന്റുമായി മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറുള്ളൂവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി

ഫെബ്രുവരി അവസാനം റഷ്യൻ സെെന്യം യുക്രെയ്നിലേക്ക് കടന്നത് മുതൽ റഷ്യയും യുക്രെയ്നും ഇടക്കിടെ ചർച്ചകൾ നടത്തിയിരുന്നു.

23 May 2022 11:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരെങ്കിലും പോര; യുദ്ധം അവസാനിപ്പിക്കുന്നതില്‍ റഷ്യന്‍ പ്രസിഡന്റുമായി മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറുള്ളൂവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി
X

ദാവോസ്: റഷ്യ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചക്ക് സന്നദ്ധതയറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കി. എന്നാൽ സാധാരണക്കാർക്കുനേരെ റഷ്യയുടെ നടപടികളുടെ പശ്ചാത്തലത്തിൽ ഏതുതരം ചർച്ചകളും ബുദ്ധിമുട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ദാവോസിൽ നടക്കുന്ന വേൾഡ് എക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്നവരെ വീഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സെലൻസ്കി.

റഷ്യൻ ഫെഡറേഷന്റെ പ്രസിഡന്റാണ് എല്ലാം തീരുമാനിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് നമ്മൾ സംസാരിക്കുമ്പോൾ അദ്ദേഹത്തെ വ്യക്തിപരമായി പരി​ഗണിക്കാതെ തീരുമാനം എടുക്കാനാകുന്നില്ലെന്ന് സെലൻസ്കി പറഞ്ഞു.

യുദ്ധത്തിന്റ ആദ്യഘട്ടങ്ങളിൽ റഷ്യൻ സൈന്യം കൈവശപ്പെടുത്തിയ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് കീവിന് പുറത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ കണ്ടെത്തിയത് ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾ ക്രമീകരിക്കുന്നതിന് ബുദ്ധിമുട്ടായി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം യുക്രെയ്നിൽ സാധാരണക്കാരെ ലക്ഷ്യംവെച്ച് നടത്തുന്ന സ്പെഷ്യൽ ഓപറേഷൻ റഷ്യ നിഷേധിക്കുന്നുണ്ട്.



പ്രസിഡന്റിനോട് അല്ലാതെ റഷ്യൻ‍ ഫെഡറേഷനിലെ ആരുമായും താൻ ചർച്ചക്ക് തയ്യാറല്ലെന്ന് സെലൻസ്കി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുക. ഈ ഒരു കാര്യത്തിൽ മാത്രം ചർച്ചയാകാം. യോ​ഗത്തിന് ഇതല്ലാതെ മറ്റൊരു കാരണങ്ങളുമില്ലെന്നും സെലൻസ്കി കൂട്ടിച്ചേർത്തു. ഫെബ്രുവരി അവസാനം റഷ്യൻ സെെന്യം യുക്രെയ്നിലേക്ക് കടന്നത് മുതൽ റഷ്യയും യുക്രെയ്നും ഇടക്കിടെ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഇരുപക്ഷത്തെയും ചർച്ചകൾ വഴിമുട്ടി. ഏതെങ്കിലും തരത്തിലുള്ള നയതന്ത്രത്തിലൂടെയല്ലാതെ യുദ്ധം അവസാനിപ്പിക്കൽ അസാധ്യമാണെന്ന് സെലൻസ്കി കഴിഞ്ഞയാഴ്ച യുക്രെയ്നിയൻ ടെലിവിഷനോട് പറഞ്ഞിരുന്നു.

Story Highlights: Not anyone from Federation, but the President; Zelensky called on Putin to end the war

Next Story