Top

മലപ്പുറത്ത് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി; സ്വര്‍ണ്ണക്കടത്ത് ബന്ധമെന്ന് സംശയം

ഇയാള്‍ക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്

23 Sep 2021 11:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറത്ത് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി; സ്വര്‍ണ്ണക്കടത്ത് ബന്ധമെന്ന് സംശയം
X

മലപ്പുറം: സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന് സംശയിച്ച മലപ്പുറം സ്വദേശി തിരികെയെത്തി. മലപ്പുറം കാളികാവ് ചോക്കാട് സ്വദേശി റാഷിദ്(27) ആണ് തിരികെയെത്തിയിരിക്കുന്നത്. നാട്ടിലെത്തിയതിന് പിന്നാലെ പ്രവാസിയായ റാഷിദിനെ മഞ്ചേരി-കോഴിക്കോട് റോഡില്‍ പട്ടര്‍കുളത്തു വെച്ച് നാലംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഇയാള്‍ക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. കടത്തു സ്വര്‍ണ്ണവുമായി മുങ്ങുന്ന ക്യാരിയര്‍മാര്‍മാരെ മാഫിയാ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോകുന്നത് സ്ഥിര സംഭവമാണ്. രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസ് മാധ്യമ ശ്രദ്ധ നേടിയതിന് പിന്നാലെ ഇത്തരം സംഭവങ്ങള്‍ സംസ്ഥാന വ്യാപകമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Popular Stories

    Next Story