Top

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നു തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ബൈക്ക് മഴയത്ത് റോഡില്‍ തെന്നുകയും പിന്‍ സീറ്റിലിരുന്ന രാധാമണി റോഡില്‍ തെറിച്ചു വീഴുകയുമായിരുന്നു.

25 Sep 2021 10:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നു തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
X

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. പാലാ കണ്ണാടിയുറുമ്പ് ചാമക്കാലയില്‍ സോമന്‍ നായരുടെ ഭാര്യ രാധാമണിയാണ് (54) മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടിന് കണ്ണാടിയുറുമ്പ് പഴയകൊട്ടാരം റോഡിലായിരുന്നു അപകടം.

ജോലിക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മഴയത്ത് റോഡില്‍ തെന്നുകയും പിന്‍ സീറ്റിലിരുന്ന രാധാമണി റോഡില്‍ തെറിച്ചു വീഴുകയായിരുന്നു.

പിന്‍സീറ്റില്‍ നിന്ന് തെറിച്ചുവീണ് തലയ്ക്കു ക്ഷതമേറ്റാണ് മരണം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന മകന്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വള്ളിച്ചിറ കാലായിപ്പള്ളിയില്‍ കുടുംബാംഗമാണ് രാധാമണി. മക്കള്‍: അഞ്ജന എസ് നായര്‍, അനന്തു എസ് നായര്‍, അഭിജിത്ത് എസ് നായര്‍.

Next Story

Popular Stories