Top

'ചിന്തന്‍ ശിവിര്‍' പറഞ്ഞത് ടിഎന്‍ പ്രതാപന്‍ കേട്ടു, ഏറ്റെടുത്തു; സ്ഥാനമൊഴിഞ്ഞു, ദേശീയ തലത്തില്‍ ആദ്യം

ഉദയ്പ്പൂർ പ്രഖ്യാപനം ഏറ്റെടുത്തുകൊണ്ടുള്ള ദേശീയ തലത്തിലെ ആദ്യ രാജി കൂടിയാണ് കേരളത്തിൽ നിന്നുള്ള ടിഎൻ പ്രതാപൻ എംപിയുടേത്

16 May 2022 12:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചിന്തന്‍ ശിവിര്‍ പറഞ്ഞത് ടിഎന്‍ പ്രതാപന്‍ കേട്ടു, ഏറ്റെടുത്തു; സ്ഥാനമൊഴിഞ്ഞു, ദേശീയ തലത്തില്‍ ആദ്യം
X

ഡൽഹി: എഐസിസി ഉദയ്‌പുരിൽ നടത്തിയ ചിന്തൻ ശിവിരിലെ പ്രഖ്യാപനം ഏറ്റെടുത്ത് ടിഎൻ പ്രതാപൻ എംപി. പാർട്ടിയിലോ പോഷക സംഘടനകളിലോ തുടർച്ചയായി അഞ്ച് വർഷത്തിൽ കൂടുതൽ ഒരേ പദവിയിൽ തുടരരുത് എന്ന സംഘടനാ നിർദേശം ഉദയ്‌പുർ പ്രഖ്യാപനത്തിലുണ്ടായിരുന്നു. ഇത് ഏറ്റെടുത്ത ടിഎൻ പ്രതാപൻ എംപി അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനമാണ് രാജിവെച്ചത്.

2017ലാണ് എ.ഐ.സി.സി മത്സ്യത്തൊഴിലാളി കോൺഗ്രസ് എന്ന സംഘടനക്ക് രൂപം നൽകുന്നത്. സംഘടനയുടെ പ്രഥമ ചെയർമാനായി ടിഎൻ പ്രതാപനെ തിരഞ്ഞെടുക്കുകയുമായിരുന്നു. 2017മുതൽ 2022 വരെയുള്ള അഞ്ചുവർഷ കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പ്രതാപൻ എംപി രാജിവെച്ചത്. ഉദയ്പ്പൂർ പ്രഖ്യാപനം ഏറ്റെടുത്തുകൊണ്ടുള്ള ദേശീയ തലത്തിലെ ആദ്യ രാജി കൂടിയാണ് കേരളത്തിൽ നിന്നുള്ള ടിഎൻ പ്രതാപൻ എംപിയുടേത്. ഇതേ മാതൃക പിന്തുടർന്ന് കൂടുതൽ നേതാക്കൾ വരുംദിനങ്ങളിൽ രാജിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ ത്രിദിന ചർച്ചാ വേദിയായ ചിന്തൻ ശിവിരിൽ കോൺ​ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനായി സംഘടനാപരമായ നിർണായക മാറ്റങ്ങളും, ജനങ്ങളുമായി പാർട്ടിയെ ബന്ധിപ്പിക്കാനുമുള്ള മാർ​ഗങ്ങളും ചർച്ച ചെയ്ത് അം​ഗീകരിച്ചിരുന്നു. ശിവിരിന്റെ ഭാ​ഗമായി അടുത്ത മാസങ്ങളിൽ രണ്ട് ജനകീയ പ്രക്ഷോഭങ്ങൾ നടത്തുമെന്നും പ്രഖ്യാപനമുണ്ട്.

Story Highlights: Accepting the Udaipur announcement; TN Prathapan MP replied first and resigned from the Expired Post

Next Story