Top

കശ്മീരി മനുഷ്യാവകാശ പ്രവര്‍ത്തകനും സുപ്രീംകോടതി അഭിഭാഷകയ്ക്കും ഒപ്പം അദാനിയും; ലോകത്തെ സ്വാധീനിച്ചവരുടെ ടൈം മാഗസിന്‍ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍

നന്തിയും പർവേസും ഉൾപ്പെട്ടത് യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഉൾപ്പെട്ട നേതാക്കളുടെ വിഭാ​ഗത്തിലാണ്.

23 May 2022 9:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കശ്മീരി മനുഷ്യാവകാശ പ്രവര്‍ത്തകനും സുപ്രീംകോടതി അഭിഭാഷകയ്ക്കും ഒപ്പം അദാനിയും; ലോകത്തെ സ്വാധീനിച്ചവരുടെ ടൈം മാഗസിന്‍ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍
X

ടെെം മാ​ഗസിൻ പുറത്തുവിട്ട 2022 ലെ സ്വാധീനം ചെലുത്തിയ വ്യക്തികളിൽ മൂന്ന് ഇന്ത്യക്കാർ. ഇന്ത്യൻ വ്യവസായി ​ഗൗതം അദാനി, സുപ്രീംകോടതി അഭിഭാഷക കരുണ നന്തി, കശ്മീരി മനുഷ്യാവകാശ പ്രവർത്തകൻ ഖുറം പർവേസ് എന്നിവരാണ് ടെെം മാ​ഗസിന്റെ സ്വാധീനം ചെലുത്തിയ 100 വ്യക്തികളുടെ 2022 ലെ പട്ടികയിലുള്ളത്.

ടെക്ക് ഭീമൻ ആപ്പിളിന്റെ സിഇഒ ആയ ടിം കുക്ക്, അമേരിക്കൻ അവകാരക ഒപ്റ വിൻഫ്രേ എന്നിവർ ഉൾപ്പെട്ട ടെെറ്റൻസ് വിഭാ​ഗത്തിലാണ് അദാനി ഉൾപ്പെട്ടത്. ലോകത്തിലെ ആറാമത്തെ വലിയ സമ്പത്ത് വ്യവസ്ഥയായ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ ഗൗതം അദാനിയെ പട്ടികയിൽ ഉൾപ്പെടുത്തിയത്. സാമ്പത്തിക രാഷ്ട്രീയ ശക്തികളെ ഒരുമിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തതും അദാനിക്ക് ​ഗുണം ചെയ്തു.

നന്തിയും പർവേസും ഉൾപ്പെട്ടത് യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഉൾപ്പെട്ട നേതാക്കളുടെ വിഭാ​ഗത്തിലാണ്. വെറുമൊരു അഭിഭാഷകയല്ലെന്നും ഒരു പൊതു പ്രവർത്തക കൂടിയാണെന്നും അവതരിപ്പിച്ചാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ബലാത്സംഗ നിയമങ്ങളുടെ പരിഷ്കരണത്തിനും ജോലിസ്ഥലത്തെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ സ്ത്രീ അവകാശങ്ങളുടെ ചാമ്പ്യനുമായാണ് നന്തിയെ പരി​ഗണിച്ചത്.

അതേസമയം, ഖുറം പർവേസിനെ ടെെം മാ​ഗസിൻ അവതരിപ്പിക്കുന്നത് ഏഷ്യൻ ഫെഡറേഷൻ എ​ഗൻസ്റ്റ് ഇൻവൊളന്ററി ഡിസപ്പിയറൻസസ് ചെയർപേഴ്‌സണായാണ്. അദ്ദേഹത്തെ നിശബ്ദനാക്കേണ്ടി വന്നു. എന്നാൽ കശ്മീർ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെയും അനീതികൾക്കെതിരെയും അദ്ദേഹത്തിന്റെ തീവ്രമായ പോരാട്ടം ലോകമെമ്പാടും മുഴങ്ങുന്ന ശബ്ദമായിരുന്നുവെന്നും മാ​ഗസിൻ പറഞ്ഞു.

Story Highlights: Gautam Adani comes along with Kasmir Human Right Activist and supreme Court Advocate; Three Indians on Time Magazine's list of world influencers

Next Story